കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കം, കിഴക്കമ്പലം മോഡലിൽ തിരഞ്ഞെടുപ്പ് മുന്നണി; അദാനിക്കായി കൂട്ടായ്മ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കി സ്വകാര്യവത്കരിക്കണമെന്ന തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ജനകീയ കൂട്ടായ്മ രംഗത്ത്. അടുത്ത കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനും ജനകീയ കൂട്ടായ്മയ്ക്ക് തീരുമാനമുണ്ട്. തലസ്ഥാന നഗരത്തില്‍ വികസനമാണ് കൂട്ടായ്മ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആവശ്യമാണെങ്കില്‍ കിഴക്കമ്പലം മാതൃകയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കൂട്ടായ്മയ്ക്ക് പദ്ധതിയുണ്ട്. വിശദാംശങ്ങളിലേക്ക്..

ജനകീയ കൂട്ടായ്മ

ജനകീയ കൂട്ടായ്മ

ജനകീയ കൂട്ടായ്മയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളുടെ സംഘടനയായ ജി ടെക്, ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍, പ്രൊഫഷണുകളായ യുവാക്കള്‍ എന്നിവാരാണുള്ളത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

കിഴക്കമ്പലം മാതൃക

കിഴക്കമ്പലം മാതൃക

കിഴക്കമ്പലം ട്വന്റി ട്വന്റി മാതൃകയില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കൂട്ടായ്മയ്ക്ക് ആലോചനയുണ്ട്. പ്രധാനമായും തലസ്ഥാന നഗരത്തിന്റെ വികസനമാണ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്. രാഷ്ട്രീയ മൂന്നണികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട് കൂട്ടായ്മ.

 ലക്ഷ്യം

ലക്ഷ്യം

തിരുവനന്തപുരം നഗരത്തിന്റെ വികസനമാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ നഗര നിവാസികള്‍ക്കിടെയില്‍ സ്വാധീനമുള്ള നിരവധി സംഘടനകള്‍ ഇതിന്റെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്.

പ്രതിബദ്ധതയില്ല

പ്രതിബദ്ധതയില്ല

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന തിരുവനന്തപുരം വിമാനത്താവള വികസനം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ തലസ്ഥാന നഗരത്തോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് തുരങ്കം വയ്ക്കുകയാണെന്നാണ് പ്രധാനമായി ഉയരുന്ന ആരോപണം.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമാനത്താവളം വികസനം മുഖ്യ ചര്‍ച്ച വിഷയമാകും. വികസനത്തിന് എതിര് നില്‍ക്കുന്നവരെ തോല്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും കൂട്ടായ്മയില്‍ അംഗമായ ജി വിജയരാഘവന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Trivandrum Airport given for lease to Adani Group | Oneindia Malayalam
ചെറുപ്പക്കാര്‍

ചെറുപ്പക്കാര്‍

ഈ കൂട്ടായ്മയുടെ ജീവന്‍ ചെറുപ്പക്കാരാണ്. ഇത്തവണ കോര്‍പ്പറേഷനിലെ ചെറുപ്പക്കാരുടെ വോട്ട് നിര്‍ണായകമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. എന്നാല്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാതെ കാര്യം നേടാനാവില്ലെന്ന ചിന്തയും കൂട്ടായ്മയിലെ അംഗങ്ങള്‍ പങ്കുവയ്ക്കുന്നു.

കയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളും, ഒടുക്കം കുഞ്ഞന്‍ സത്യന്റെ സ്വപ്നം പൂവണിഞ്ഞുകയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളും, ഒടുക്കം കുഞ്ഞന്‍ സത്യന്റെ സ്വപ്നം പൂവണിഞ്ഞു

ഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്‌സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവംഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്‌സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവം

മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്മധ്യപ്രദേശില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുതിര്‍ന്ന നേതാവ് നാളെ പാര്‍ട്ടിയിലേക്ക്

English summary
People's Social Alliance for Adani; Plans to contest Local elections In Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X