ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...
തികച്ചും സുരക്ഷിതമായ പരിശോധനരീതിയായ എംആർഐ സ്കാനിങിനിടെ അശ്രദ്ധമൂലമാണ് അപകടങ്ങൾ സംഭവിക്കുന്നത്.
കോഴിക്കോട്: മുംബൈയിൽ എംആർഐ മെഷീനിൽ കുടുങ്ങി യുവാവ് കൊല്ലപ്പെട്ടെന്ന വാർത്ത കേട്ട് ജനങ്ങൾ എംആർഐ സ്കാനിങിന് മടിക്കുന്നു. മുംബൈയിലെ അതിദാരുണ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ കേരളത്തിലടക്കം എംആർഐ സ്കാനിങിന് വിധേയമാകേണ്ടവർ അതിനു മടിക്കുന്നതായും, സ്കാനിങിനെ ഭയക്കുന്നതായുമാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവിധ സ്വകാര്യ ലാബുകളിൽ കഴിഞ്ഞദിവസങ്ങളിൽ എംആർഐ സ്കാനിങിന് എത്തിയവർ കൂടുതൽ സംശയം പ്രകടിപ്പിച്ചതായും, ചോദ്യങ്ങൾ ചോദിച്ചതായും ലാബ് ജീവനക്കാർ പറയുന്നു. എന്നാൽ തികച്ചും സുരക്ഷിതമായ പരിശോധനരീതിയായ എംആർഐ സ്കാനിങിനിടെ അശ്രദ്ധമൂലമാണ് അപകടങ്ങൾ സംഭവിക്കുന്നത്.

എംആർഐ സ്കാനിങ്...
മാഗ്നറ്റിക് റെസൺസ് ഇമേജിങ് എന്നതാണ് എംആർഐയുടെ പൂർണ്ണരൂപം. ന്യൂക്ലിയർ മാഗ്നറ്റിക് റെസൺസ് എന്ന് വിളിക്കുന്ന എംആർഐ സ്കാനിങ് എക്സറെയെക്കാൾ കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു.

മെഷീനിലേക്ക്...
എക്സറേക്കും റേഡിയേഷനും പകരം ശക്തമായ കാന്തികവലയങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടർ വഴിയാണ് എംആർഐ ചിത്രങ്ങൾ ലഭ്യമാക്കുന്നത്. എംആർഐ സ്കാനർ മെഷീനിലേക്ക് രോഗിയെ കിടത്തിയശേഷമാണ് റേഡിയോ തരംഗങ്ങൾ കടത്തിവിടുന്നത്.

വലിയ ശബ്ദങ്ങൾ മാത്രം...
ആന്തരിക ശരീരഭാഗങ്ങളുടെ വ്യക്തമായ ചിത്രം നൽകുന്ന എംആർഐ സ്കാനിങ് വേദനയില്ലാത്ത പരിശോധന സംവിധാനമാണ്. പരിശോധനയ്ക്കിടെ മെഷീനിൽ നിന്ന് വലിയ ശബ്ദങ്ങൾ മാത്രം കേൾക്കാമെന്നതാണ് ആകെയുള്ള അസ്വസ്ഥത. ഇയർ പ്ലഗുകൾ ഉപയോഗിച്ച് ഇതുമറികടക്കാം.

അശ്രദ്ധ...
എന്നാൽ ചെറിയ അശ്രദ്ധകാരണം എംആർഐ സ്കാനിങിനിടെ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. രോഗിയും കൂട്ടിരിപ്പുകാരും ടെക്നീഷ്യനും പരിശോധന വേളയിൽ ഒരുപോലെ ശ്രദ്ധിക്കണം. കാന്തം ആകർഷിക്കുന്ന ലോഹ വസ്തുക്കൾ ഒരു കാരണവശാലും ശരീരത്തിലോ മെഷീനടുത്തോ ഉണ്ടാകാൻ പാടില്ല.

പരിശോധന...
ഒരു ചെറിയ നാണയതുട്ട് പോലും മെഷീനടുത്ത് വയ്ക്കുന്നത് വൻ അപകടത്തിന് വഴിവെച്ചേക്കും. അതിനാൽ മെറ്റൽ ഡിറ്റക്ടർ അടക്കം ഉപയോഗിച്ച് വിദഗ്ദമായ സുരക്ഷ പരിശോധന നടത്തിയ ശേഷം മാത്രമേ രോഗിയെ സ്കാനിങ് മുറിയിലേക്ക് പ്രവേശിപ്പിക്കാറുള്ളു.

ബന്ധുക്കളും...
ഇതിനെല്ലാം പുറമേ രോഗിയോടൊപ്പം വരുന്ന ബന്ധുക്കളും ജാഗ്രത പുലർത്തണമെന്നാണ് ടെക്നീഷ്യൻമാരുടെ അഭിപ്രായം. ബന്ധുക്കൾ സ്കാനിങ് മുറിയിലേക്ക് ഇടിച്ചുകയറുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്നാണ് ഇവർ പറയുന്നത്.

സംശയം ചോദിക്കാം
തികച്ചും സുരക്ഷിതമായ എംആർഐ സ്കാനിങിനെ പേടിയുള്ളർക്ക് ഡോക്ടർമാരുമായോ ടെക്നീഷ്യൻമാരുമായോ സംശയനിവാരണം നടത്താനും അവസരം നൽകാറുണ്ട്. മെഷീനുകളെ പേടിയുള്ള ചിലരെ മയക്കികിടത്തിയ ശേഷം സ്കാനിങിന് വിധേയമാക്കും. മുംബൈയിലെ ആശുപത്രിയിലുണ്ടായ ചെറിയ അശ്രദ്ധകാരണമായിരുന്നു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. ഈ വാർത്ത കേട്ട് ആരും പരിഭ്രമിക്കേണ്ടതില്ലെന്നും, എംആർഐ സ്കാനിങ് തികച്ചും സുരക്ഷിതമാണെന്നുമാണ് ടെക്നീഷ്യൻമാരുടെ അഭിപ്രായം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications