കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറംവിടം കണ്ടെത്താൻ പറ്റാത്ത രോഗികൾ ഉയരുന്നു; സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി!

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തും ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി. എന്നാൽ വിദഗ്ധര്‍ പറയുന്നത് അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ്. ഇതിന്റെ കാര്യത്തില്‍ ലോകത്ത് എല്ലായിടത്തും 60% ത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവും അപ്രത്യക്ഷമോ ആണ്. 20% കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയില്‍ കാണുന്നുണ്ട്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് 20 ശതമാനം ആളുകളിലാണ്. അതില്‍ 5%പേരിലാണ് ഐസിയുവില്‍ അഡിമ്‌റിറ് ചെയ്യുന്നത്. ലക്ഷണങ്ങള്‍ പുറത്ത് കാണിക്കാതിരിക്കുന്നവരില്‍ പകര്‍ച്ചക്കുള്ള സാധ്യത കുറവാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

corona34-1

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam

നാം ഇപ്പോള്‍ വീടിന് പുറത്ത് ഇറങ്ങുമ്പോഴാണ് മാസ്‌ക് ധരിക്കുന്നത് അകലം പാലിക്കുന്നതും. എന്നാല്‍ വീടുകളില്‍ സാധാരണ പോലെയും ആണ്. വൈറസ് ബാധിച്ച് രോഗലക്ഷണമില്ലാത്തവര്‍ വീട്ടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ട്. ഇതിനെ ഗൗരവമായി കാണണം. കരുതല്‍ വീട്ടിലും വേണം. അതില് ഏറ്റവും പ്രത്യേകതയുള്ളത് വയോധികരും കുഞ്ഞുങ്ങളും ഇടപെടുമ്പോഴാണ്. നമ്മളില്‍ ആരും രോഗബാധിതരായേക്കാം എന്ന ധാരണയോടെയാണ് ഇടപെടേണ്ടത് എന്നാണ്.

ഇതിനേക്കാള്‍ കൂടുതല്‍ ഗൗരവതരമായ പ്രശ്‌നമാണ് ഉറവിടം കണ്ടെത്താന്‍ പറ്റാത്തത് അത് സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താല്‍ ഉറവിടം കണ്ടെത്താന്‍ ആവാത്ത കേസുകള്‍ 40%ത്തില്‍ അധികമാണ്. കേരളത്തിലേത് 2%ത്തില്‍ താഴെയാണ്. ബാക്കി 98% കേസുകളിലും സോഴ്‌സ് വ്യക്തമാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വന്‍ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്. അവിടെ ക്ലസ്റ്ററുകള്‍ രൂീപികരിക്കുകയും സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ സുരക്ഷാ നടപടികള്‍ സ്വീകരിക്കും. .ഇതിന്റെ ഫലമായി സമൂഹ വ്യാപനം സംഭവിക്കുന്നത് തടയാന്‍ ഇതേ വരെ സാധിച്ചിട്ടുണ്ട്.

അതിനര്‍ത്ഥം സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞു പോയി എന്നല്ല. നാം കാണേണ്ടത് ഇവിടെ നമുക്ക് നിസ്സഹായരായി നില്‍ക്കാനാവില്ല. വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും തേടുകയാണ്. അതിന്‍െ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരേയും രോഗമില്ലാത്തവരേയും വേര്‍ തിരിച്ച് കൊണ്ട് വരണം എന്ന് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!

English summary
People should be more conscious in house also says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X