കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ബിയര്‍, എന്നിട്ടാകാം രക്ഷാപ്രവര്‍ത്തനം! ഓണത്തലേന്ന് ബിയര്‍ ലോറി അപകടത്തില്‍പ്പെട്ടപ്പോള്‍...

മറിഞ്ഞ ലോറിയില്‍ 515 കെയ്‌സ് ബിയറുണ്ടായിരുന്നു. ഓരോ കെയ്‌സിലും 650 മില്ലി ലിറ്ററിന്റെ 12 കുപ്പി വീതമാണുണ്ടായിരുന്നത്.

  • By Dennis
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ പൂച്ചക്കുത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായെന്ന വിവരം കേട്ടെത്തിയവര്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കണോ അതോ ലോറിയില്‍ നിന്നും മറിഞ്ഞുവീണ ബിയര്‍ കുപ്പികള്‍ അടിച്ചെടുക്കണോ എന്നതായിരുന്നു പലരെയും കണ്‍ഫ്യൂഷനാക്കിയത്.

നിഷയില്ലാതെ ജിസ്‌മോന്റെ കച്ചവടം നടക്കില്ല! പോലീസിനെ ചുറ്റിക്കാന്‍ ഭാര്യയെ ഒപ്പം കൂട്ടി, ഒടുവില്‍....നിഷയില്ലാതെ ജിസ്‌മോന്റെ കച്ചവടം നടക്കില്ല! പോലീസിനെ ചുറ്റിക്കാന്‍ ഭാര്യയെ ഒപ്പം കൂട്ടി, ഒടുവില്‍....

എന്നാല്‍, ഉത്തരവാദിത്തപ്പെട്ട ചിലര്‍ വിവരം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ച് അപകടത്തില്‍പ്പെട്ടവരെ വേഗം ആശുപത്രിയിലെത്തിച്ചു. പക്ഷേ, മറ്റു ചില വിരുതന്മാര്‍ അപ്പോഴേക്കും സ്ഥലത്ത് നിന്നും പരമാവധി ബിയര്‍ കുപ്പികള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലായിരുന്നു.
കഴിഞ്ഞദിവസം വൈകീട്ടാണ് പൂച്ചക്കുത്തില്‍ ബിയര്‍ കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്.

beer

മറിഞ്ഞ ലോറിയില്‍ 515 കെയ്‌സ് ബിയറുണ്ടായിരുന്നു. ഓരോ കെയ്‌സിലും 650 മില്ലി ലിറ്ററിന്റെ 12 കുപ്പി വീതമാണുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ പരന്നൊഴുകിയതോടെ അവശേഷിക്കുന്ന കുപ്പികള്‍ സ്വന്തമാക്കാനാണ് പലരും തിരക്കുകൂട്ടിയത്. ഇതിനിടെ ഏതോ നല്ലൊരു മനുഷ്യന്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. എല്ലാവരും ബിയര്‍ കുപ്പികള്‍ കടത്തുകയാണെന്നും, വേഗം ആംബുലന്‍സുമായി എത്തണമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞതെന്നാണ് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പോലീസിനെ കണ്ടതോടെ ബിയര്‍ കുപ്പികള്‍ കടത്താന്‍ ശ്രമിച്ചവര്‍ സ്ഥലത്ത് നിന്നും പതുക്കെ പിന്‍വാങ്ങി. പിന്നീട് ബാക്കിയുള്ള ബിയര്‍ കുപ്പികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റുന്നത് വരെ പോലീസ് കാവല്‍ നിന്നു. എന്തായാലും ഓണത്തലേന്ന് ഓസിന് കുറച്ച് ബിയര്‍ കിട്ടിയല്ലോ എന്ന് പറഞ്ഞാണ് ചിലരൊക്കെ സ്ഥലം വിട്ടത്. സംഭവമറിഞ്ഞ് വൈകിയെത്തിയവര്‍ക്ക് പോലീസ് കാവലുണ്ടായതിനാല്‍ ബിയര്‍ കിട്ടിയതുമില്ല.

English summary
people stole beer bottles from lorry in nilambur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X