കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കാലത്ത് എടിഎമ്മുകള്‍ കാലി; പണം നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ഓണാവധി ആഘോഷിക്കാന്‍ എല്ലാവരും ഷോപ്പിംഗിനിറങ്ങിയതോടെ സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം തീര്‍ന്നു. ബക്രീദ്, ഓണം ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതോടെ എടിഎമ്മുകളെല്ലാം കാലിയായിരിക്കുകയാണ്.

ചെറിയ സിറ്റികളിലെയും ഗ്രാമപ്രദേശങ്ങളിലെയും എടിഎമ്മുകളിലെ പണമാണ് തീര്‍ന്നത്. ബാങ്കുകള്‍ മാരത്തോണ്‍ അവധിയിലാണ്. രണ്ടാം ശനിയാഴ്ചയായ ഇന്നലെയും ബാങ്ക് അവധിയായിരുന്നു. ബക്രീദും ഓണവും കഴിഞ്ഞ് വ്യാഴാഴ്ച മാത്രമേ ഇനി ബാങ്കുകള്‍ തുറക്കൂ. ബാങ്കില്‍ പോയി പണം എടുക്കാനും സാധിക്കാത്തതോടെ പൊതുജനം പണം കിട്ടാതെ വലഞ്ഞിരിക്കുകയാണ്.

atm

അതേസമയം എടിഎമ്മുകളില്‍ പണമില്ലാതെ ജനം വലഞ്ഞതോടെ അടിയന്തരമായി എടിഎമ്മുകളില്‍ പണം എത്തിക്കണമെന്നാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വഴിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read Also: ആര്‍എസ്എസ് ഹൈന്ദവ സംഘടനയല്ല; ഐസിസിന്‍റെ ഇന്ത്യന്‍ പതിപ്പ് ?

ബാങ്കുകള്‍ അവധിയായതിനാല്‍ സ്വാകാര്യ ഏജന്‍സികളെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബാങ്കുകളും എടിഎമ്മുകളില്‍ പണം തീരുന്ന മുറയ്ക്ക് നിറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

എടിഎമ്മുകളില്‍ സാധാരണ നിറയ്ക്കാറുള്ളതില്‍ കൂടുതല്‍ പണം നിറയ്ക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഓണാഘോഷ പര്‍ച്ചേസിംഗില്‍ രണ്ട് ദിവസം കൊണ്ട് തന്നെ എടിഎമ്മുകള്‍ കാലിയായി.

Read Also: ബാബുവിനെതിരായ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍; അന്വേഷണം തമിഴ്നാട്ടിലേക്കും...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
ATMs in the state have gone dry with continuous bank holidays being announced on the occasion of Onam and Bakrid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X