Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലും പ്രമുഖ കോണ്‍ഗ്രസ് മന്ത്രിമാരും ഉപയോഗിച്ചെന്ന് സരിതയുടെ യഥാര്‍ത്ഥ കത്ത്

തിരുവനന്തപുരം: തന്റെ യഥാര്‍ത്ഥ കത്തില്‍ ജോസ് കെ മാണിയുടെ പേരില്ലെന്ന് പറഞ്ഞ സരിത എസ് നായരുടെ വാദങ്ങള്‍ പൊളിയുന്നോ... കൈരളി-പീപ്പിള്‍ ടിവിയും റിപ്പോര്‍ട്ടര്‍ ചാനലും മീഡിയ വണ്ണും ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടു. കേരള സമൂഹത്തെ ആകമാനം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ കത്തില്‍ ഉള്ളത്.

Saritha Ministers

പത്ര സമ്മേളനത്തില്‍ സരിത ഉയര്‍ത്തിക്കാണിച്ച കത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ തെളിവ് ഹാജരാക്കുന്നത്. പകര്‍ത്തിയെടുത്ത കത്തിന്റെ ദൃശ്യങ്ങളില്‍ ജോസ് കെ മാണിയുടേയും കെസി വേണുഗോപാലിന്റേയും പേരുകള്‍ വ്യക്തമാണെന്ന് പീപ്പിള്‍ ടിവി പറയുന്നു.

Saritha Mohanlal

സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ആയ പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍ എന്നിവരുടെ പേരുകളും ഉണ്ടെന്നാണ് പീപ്പിള്‍ ടിവിയിലെ റിപ്പോര്‍ട്ട്.

Saritha Press Meet

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും തന്നെ ഉപയോഗിച്ചതായി സരിത കത്തില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്. ബഷീറലി തങ്ങളുടെ പേരും ഇതിനൊപ്പം ഉണ്ട്.

കോണ്‍ഗ്രസിലെ പ്രമുഖരായ അഞ്ച് നേതാക്കളുടെ പേരാണ് കത്തില്‍ ഉള്ളത്. ഇത് സത്യമെങ്കില്‍ കേരള രാഷ്ട്രീയം ഇനിയുള്ള ദിവസങ്ങളില്‍ ഇളകി മറിയും എന്ന് ഉറപ്പാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+