Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍... ശബ്ദരേഖ പുറത്ത്

കൊച്ചി: സോളാര്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍ കൈരളി പീപ്പിള്‍ ടിവി പുറത്ത് വിട്ടു.

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടീം സോളാര്‍ ടെക്‌നിക്കല്‍ മേധാവി മണിലാലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്. മണിലാലിന്റെ സഹോദരന്‍ റിജേഷുമായി മുഖ്യമന്ത്രി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

Oommen Chandy

കോണ്‍ഗ്രസ് എംഎല്‍എ ആയ പിഎ മാധവനെ കേസില്‍ ഇടപെടാന്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചതായും വാര്‍ത്തകള്‍ പുറത്ത് വരുന്നു. കേസില്‍ തന്റെ സഹോദരന്‍ മണിലാലിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് റിജേഷ് എന്ന വികലാംഗനായ യുവാവ് മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടുന്നതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

ഫോണ്‍ ചെയ്യുമ്പോള്‍ തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്നും മാധവന്‍ എംഎല്‍എയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ ബന്ധപ്പെടണം എന്നുമാണ് മുഖ്യമന്ത്രി റിജേഷിനോട് പറയുന്നത്. കേസില്‍ തന്റെ പേരും കൂടി ഉന്നയിക്കപ്പെട്ടതോടെ ഇനി തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം എംഎല്‍എയെ സമീപിച്ച റിജേഷിന് പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. പിന്നീട് പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ലെന്നാണ് പറയുന്നത്. പിന്നീട് ഇക്കാര്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്യുമ്പോഴെല്ലാം മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയായിരുന്നു.

പിന്നീട് പിഎ മാധവനെ നേരിട്ട് കാണാന്‍ റിജേഷും പ്രായമായ മാതാവും വീട്ടിലെത്തിയപ്പോള്‍ ചെരുപ്പൂരി അടിക്കാന്‍ നോക്കുകയും വീട്ടില്‍ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പീപ്പിള്‍ ടിവി പുറത്ത് വിട്ടിട്ടുണ്ട്.

മണിലാലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി കൊടുക്കും എന്നാണ് പിഎ മാധവന്‍ എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്.

മണിലാലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു എന്ന് സിപിഐ എംഎല്‍എ ആയ വിഎസ് സുനില്‍കുമാര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. മണിലാലിന്റെ വീട്ടിലെത്തി ഒരു കോണ്‍ഗ്രസ് എംഎല്‍ അമ്പതിനായരം രൂപ നല്‍കിയെന്നും സുനില്‍കുമാര്‍ മൊഴി നല്‍കി. ഈ എംഎല്‍എ പിഎ മാധവന്‍ ആണെന്നാണ് റിജേഷിന്റെ ഫോണ്‍ സംഭാഷണം തെളിയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+