Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം വരുന്നു

തിരുവനന്തപുരം: അമൃതാനന്ദമയിയേയും മഠത്തേയും പറ്റി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്വലുമായി നേരിട്ടുള്ള അഭിമുഖം വരുന്നു. കൈരളി-പീപ്പിള്‍ ടിവിയാണ് അഭിമുഖം തയ്യാറാക്കിയത്.

അമേരിക്കയിലെത്തി ചാനലിന്റെ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നേരിട്ടാണ് അഭിമഖം നടത്തിയിരിക്കുന്നത്. പുസ്‌കത്തിലുള്ളതിനപ്പുറമുള്ള വെളിപ്പെടുത്തലുകള്‍ അഭിമുഖത്തില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്.

ഇരുപത് വര്‍ഷം അമൃതാനന്ദമയിയുടെ സന്തത സഹചാരിയായിരുന്നു ഗെയ്ല്‍ ട്രെഡ്വല്‍. പിന്നീട് മഠം വിട്ട് പോതിന് ശേഷം 15 വര്‍ഷം കഴിഞ്ഞാണ് വിവാദ പുസ്‌കകമായ ഹോളി ഹെല്ലുമായി അവര്‍ രംഗത്തെത്തുന്നത്.

മുഖ്യധാര മാധ്യമങ്ങള്‍ തുടക്കത്തില്‍ അമൃതാനന്ദമയി ക്കെതിരെയുള്ള ആരോപണ വാര്‍ത്തകള്‍ ഏറ്റെടുത്തിരുന്നില്ല. മീഡിയ വണ്‍, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകള്‍ മാത്രമായിരുന്നു തുടക്കത്തില്‍ വാര്‍ത്ത നല്‍കിയത്.

സിപിഎമ്മിന്റെ പത്രമായ ദേശാഭിമാനിയിലും പാര്‍ട്ടി നിയന്ത്രണത്തിലുള്ള കൈരളി പീപ്പില്‍ ചാനലിലും ഈ വാര്‍ത്തകള്‍ തുടക്കത്തില്‍ ഇടം കണ്ടെത്തിയിരുന്നില്ല. പിന്നീട് പിണറായി വിജയന്‍ മഠത്തിനെതിരെ അന്വേഷണം വേണം എന്നാവശ്യപ്പെട്ടതിന് ശേഷമാണ് പത്രവും ചാനലും വാര്‍ത്തകളുമായി രംഗത്തെത്തിയത്.

അമൃതാനന്ദമയി മഠത്തിന്റെ നികുതി വെട്ടിപ്പിനെതിരെ ഓംബുഡ്‌സ് മാനെ സമീപിച്ച സിപിഎം പ്രവര്‍ത്തകനെ അമൃതാനന്ദമയി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം കൈരളി-പീപ്പിള്‍ ടിപി പുറത്ത് വിട്ടിരുന്നു. ഇതോടൊപ്പമാണ് ജോണ്‍ ബ്രിട്ടാസ്-ഗെയ്ല്‍ ട്രെഡ്വല്‍ അഭിമുഖം ഉടന്‍ വരും എന്ന പരസ്യവും ചാനല്‍ പുറത്ത് വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+