Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗമോ തൊലിയുടെ നിറമോ എനിക്കില്ല, ചീത്ത വിളിച്ചവര്‍ക്ക് പാര്‍വ്വതിയുടെ ചുട്ടമറുപടി

കൊച്ചി: ജാതിപ്പേര് പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ നടി പാര്‍വ്വതിയെയും സോഷ്യല്‍ മീഡിയക്കാര്‍ വെറുതെവിട്ടില്ല. ഒട്ടേറെ വിമര്‍ശനങ്ങളും അശ്ലീല കമന്റുകളുമാണ് പാര്‍വ്വതിക്കു പിന്നാലെ വരുന്നത്. ഇതിനെതിരെ പാര്‍വ്വതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്, സ്‌നേഹവും സമാധാനവുമാണ് എന്റെ ജാതിയും മതവുമെന്ന് താരം ഫേസ്ബുക്കില്‍ കുറിക്കുന്നു.

പലരും തന്നെ മേനോന്‍ എന്നാണ് വിളിക്കാറുള്ളത്. ജാതി ചേര്‍ത്ത് തന്നെയാരും പേര് വിളിക്കുന്നത് ഇഷ്ടമല്ലെന്നാണ് കഴിഞ്ഞ ദിവസം പാര്‍വ്വതി പറഞ്ഞത്. എന്നാല്‍, മോശമായ ഭാഷയിലാണ് പലരും ഇതിനോട് പ്രതികരിച്ചതെന്ന് താരം പറയുന്നു. ലിംഗമോ തൊലിയുടെ നിറമോ എനിക്കില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.

പാര്‍വ്വതിക്കെതിരെ

പാര്‍വ്വതിക്കെതിരെ

ജാതിപ്പേര് പറഞ്ഞ് വിളിക്കരുതെന്ന് പറഞ്ഞ നടി പാര്‍വ്വതിക്കെതിരെ മോശമായ ഭാഷയിലാണ് പലരും പ്രതികരിച്ചത്. ചീത്ത വിളിച്ചവര്‍ക്കെതിരെ പാര്‍വ്വതി ഫേസ്ബുക്കിലൂടെ ചുട്ട മറുപടിയും നല്‍കി.

ജാതിയും മതവും ഇല്ലാതെയാണ് ജനിച്ചത്

ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്, സ്‌നേഹവും സമാധാനവുമാണ് എന്റെ ജാതിയും മതവുമെന്ന് പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

മേനോന്‍ എന്നു വിളിക്കരുത്

മേനോന്‍ എന്നു വിളിക്കരുത്

തന്നെ പലരും മേനോന്‍ എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍, ജാതിപ്പേരില്‍ ഒരിക്കലും അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പാര്‍വ്വതി പറഞ്ഞത്.

ലിംഗവിവേചനം

ലിംഗവിവേചനം

ലിംഗമോ തൊലിയുടെ നിറമോ തനിക്കില്ലെന്ന് താരം പറയുന്നു. എല്ലാവരെയും പോലെയാണ് ഞാനെന്നു വിശ്വസിക്കുന്നു. ജാതി തന്റെ ജീവിതത്തെയോ ജോലിയുടെ ഗുണത്തെയോ സ്വാധീനിക്കുന്നില്ലെന്നും പാര്‍വ്വതി പറയുന്നു.

സ്വഭാവം ശരിയാകണം

സ്വഭാവം ശരിയാകണം

സ്വഭാവം മാത്രമാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്നും കരുതുന്നു. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കാനാണ് പഠിച്ചതെന്നും പാര്‍വ്വതി വ്യക്തമാക്കി.

മതത്തില്‍ വിശ്വസിക്കുന്നില്ല

മതത്തില്‍ വിശ്വസിക്കുന്നില്ല

മതത്തില്‍ വിശ്വസിച്ച് സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല. ജാതിപ്പേര് ചേര്‍ക്കുന്നത് മറ്റു പലര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കാം. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

ജാതിവിവേചനം

ജാതിവിവേചനം

ജാതിവിവേചനത്തിനെതിരെ ശക്തമായി എതിര്‍ക്കുന്നു. അതിനെതിരെ പോരാടുമെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+