ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ല: മന്ത്രി എ.കെ ശശീന്ദ്രന്
ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാനോ മാറ്റി പാര്‍പ്പിക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കട്ടപ്പനയില്‍ വന സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയല്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി പ്രശ്നങ്ങളില്‍ ജനങ്ങളുടെ വികാരത്തോടൊപ്പം നില്ക്കാന് കഴിയാത്ത വ്യക്തികളുടെയും സംഘടനകളുടെയും ശ്രമങ്ങള്‍ ഒരു രാഷ്ട്രിയപ്പാര്‍ട്ടിക്കും ഗുണമല്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വനം വകുപ്പ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നതെന്നും വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്.
വന്യജീവി ആക്രമണ നഷ്ടപരിഹാരം, കൃഷി നാശം, റോഡിന് അനുമതി, പട്ടയ പ്രശ്നം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ നിയമാനുസൃതമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നഷ്ടപരിഹാര തുക സമയബന്ധിതമായി നല്‍കുക, നഷ്ടപരിഹാര തുക തുച്ഛമാണെന്ന പരാതി പരിഹരിക്കുക തുടങ്ങിയവയില്‍ സ്വതരശ്രദ്ധ പതിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
റവന്യു, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിമാര്‍, ജില്ലയിലെ മന്ത്രി റോഷി അഗസ്റ്റിന് എന്നിവരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പട്ടയ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ പ്രശ്നങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമെന്യെ പരിഹരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും വന സൗഹൃദ സദസ്സ് പോലുള്ള പരിപാടികളിലൂടെ വനം വകുപ്പുമായി ബന്ധപ്പെട്ട ജനകീയപ്രശ്നങ്ങള്‍ സംവാദങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി, എം.എം മണി എംഎല് എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
യോഗത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷടപരിഹാര തുകയുടെ വിതരണവും മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. 12 പേര്‍ക്കായി 4.16 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു.
വനാവകാശ നിയമപ്രകാരം റോഡ് കോണ്‍ക്രീറ്റിങ്ങിന് വികസനാവകാശ ഉത്തരവും, റോഡരികില്‍ അപകട ഭീഷണിയായ മരം മുറിക്കാനുള്ള അനുമതിയും യോഗത്തില്‍ മന്ത്രി നല്കി. വികസനാവശ്യം പരിഗണിച്ച് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമീപം ജല്‍ജീവന്‍ മിഷന്റെ ജലശുദ്ധീകരണശാല വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് മരം മുറിക്കാനുള്ള അനുമതിയും കൈമാറി. കൂടാതെ ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാവ് സഞ്ചു ജോര്‍ജിനെയും മന്ത്രി അനുമോദിച്ചു.
വന സൗഹൃദ സദസ്സിന് മുന്നോടിയായി മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വനംവകുപ്പുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നിയമാനുസൃതമായി ശ്വാശത പരിഹാരം കണ്ടെത്തുമെന്ന് ജനപ്രതിനിധികള്‍ക്ക് മന്ത്രി ഉറപ്പു നല്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications