കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് വി മുരളീധരന്‍

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനുവരി എട്ടിന് ബഡ്ജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുരളീധന്‍ വ്യക്തമാക്കി.

kerala

ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ശ്ലാഘനീയമാണ്. ഈ തീരുമാനമെടുത്ത ഗവര്‍ണറെ അഭിന്ദിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയ താല്‍പര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഭരണപക്ഷത്തിന് പിന്തുണ നല്‍കുകയാണ് പ്രതിപക്ഷം ചെയ്തത്. തങ്ങള്‍ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരേണ്ട സാഹചര്യമില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ഗവര്‍ണര്‍. സംസ്ഥാനത്ത് ഭരണഘടന ലംഘനം ഉണ്ടായിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു, ഈ കത്തിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്നാണ് ഗവര്‍ണര്‍ നല്‍കിയ മറുപടി. എന്നാല്‍ നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് കടത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണം അറിയിച്ചത്.

Recommended Video

cmsvideo
പുതിയ കോവിഡ് വാക്സിൻ പേടിയിൽ കേരളവും..പേടിയോടെ നാട്

English summary
People will recognize political interests; V Muraleedharan welcomes Governor's action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X