Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം മടുത്ത ജനം കേരളത്തിലും സിപിഎമ്മിനെ തൂത്തെറിയും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും സി.പി.എമ്മും ഒരു പോലെയാണ്. അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഭരണവുമായാണ് രണ്ട് കൂട്ടരും മുന്നോട്ട് പോകുന്നത്.

അടുത്ത തെരഞ്ഞെടുപ്പോടെ രണ്ടിനേയും അധികാരത്തില്‍ നിന്നും തൂത്തെറിയണം. ആരേയും എവിടെയും എപ്പോഴും കൊല്ലാമെന്ന അവസ്ഥയാണ്. ഇതിനെതിരെ ജനങ്ങളിലുള്ള രോശം ചെറുതല്ല. ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ അവരത് വിനിയോഗിക്കും. അതിന് ഏറെ ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ബംഗാളും ത്രിപുരയും ഓര്‍ക്കുന്നത് നന്ന്. അക്രമം മടുത്ത ജനം കേരളത്തിലും സി.പി.എമ്മിനെ തൂത്തെറിയും.അടുത്ത ലോക സഭാതെരഞ്ഞെടുപ്പോടെ ബി.ജെ.പിയും ഇല്ലാതാകും.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 kunjalikutty

പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.കെ.റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിമരക്കാര്‍ ചരിത്രാവതരണം നടത്തി. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, അബ്ദുറഹ്മാന്‍ പുല്‍പറ്റ, പി.എസ്.എച്ച് തങ്ങള്‍, സി.അബൂബക്കര്‍ ഹാജി, സി.കെ.എ റസാഖ്, എ.കെ.മുസ്തഫ, വി.എം.മജീദ്, പച്ചായി ബാവ, എം.സി.കുഞ്ഞുട്ടി, പത്തൂര്‍ മൊയ്തീന്‍ ഹാജി, ഊര്‍പ്പായി മുസ്തഫ, മതാരി അബ്ദുറഹ്മാന്‍ കുട്ടി ഹാജി, പൂഴിക്കല്‍ സലീം, സി ബാപ്പുട്ടി, പനയത്തില്‍ മുസ്തഫ, ടി.ആലസ്സന്‍, കെ.റഹീം മാസ്റ്റര്‍, ഒടിയില്‍ പീച്ചു, നടുത്തൊടി മുസ്തഫ, യു.എ.റസാഖ്, സി.കെ.എം.അസ്‌ലം, വി.പി.മുസ്തഫ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+