കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ വ്യാപാരികള്‍ സംഘടിക്കുന്നു: 12ന് മാര്‍ച്ചും ധര്‍ണയും

  • By Desk
Google Oneindia Malayalam News

അമ്പലവയല്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപാരികള്‍ സംഘടിക്കുന്നു. അമ്പലവയല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റാണ് ബാങ്കിലേക്ക് ജൂണ്‍ 12ന് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊളഗപ്പാറ ബ്രാഞ്ചിന്റെ ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച ബാങ്കിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തുന്നത്. ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമ്പലവയല്‍ പഞ്ചായത്തിലെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളായ ആയിരകണക്കിന് ഇടപാടുകാര്‍ ആശ്രയിക്കുന്ന ഏകബാങ്കാണ് എസ്.ബി.ഐ. തുടക്കത്തില്‍ ഇടപാടുകാരോടു നല്ല സമീപനം സ്വീകരിച്ചിരുന്ന ബാങ്കധികൃതര്‍ അടുത്ത കാലത്തായി ആളുകളോട് മോശമായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നത് തുടര്‍ക്കഥയാക്കുകയാണ്. വിവിധ സേവനനിരക്കുകള്‍ വര്‍ധിപ്പിച്ചത് തന്നെ ജനങ്ങള്‍ക്ക് ദുരിതമായിരിക്കെയാണ് മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ബാങ്ക് അലംഭാവം കാണിക്കുന്നത്.

vyaparivyavasayi-

അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന കൊളഗപ്പാറ ബ്രാഞ്ചിനുള്ളില്‍ ഇടപാടുകാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുമില്ല. കൂടാതെ അക്കൗണ്ട് ഉടമകളെ പരമാവധി ബാങ്ക് ചൂഷണം ചെയ്യുകയാണ്. പെന്‍ഷന്‍, ഗ്യാസ് സബ്‌സിഡി, കാര്‍ഷിക സബ്‌സിഡികള്‍ ,തൊഴില്‍ ഉറപ്പ് പദ്ധതി വേതനം എന്നിവയുടെ പണം അക്കൗണ്ടിലെത്തിയാല്‍ വിവിധ കാരണങ്ങള്‍ നിരത്തി ബാങ്ക് പണം പിടിച്ചെടുക്കുകയും ഗുണഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണെന്നും ഇവര്‍ പറഞ്ഞു. ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുക, എ.ടി.എം. സംവിധാനം കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താനിരിക്കുന്നത്. ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും .വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംഘടനാ നേതാക്കളും സമരത്തില്‍ പങ്കെടുക്കും. ജില്ലയിലെ മറ്റ് എസ് ബി ഐ ശാഖകള്‍ക്കെതിരെയും പരാതികളുയര്‍ന്നിട്ടുണ്ട്.


അമ്പലവയല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍

English summary
Peoples protest against State bank of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X