കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുളക് സ്പ്രേ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു, ഡിജിപിയോട് വിശദീകരണം തേടി!

Google Oneindia Malayalam News

ദില്ലി: ശബരിമല സന്ദര്‍ശിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റെയും ഒപ്പം ചേർന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണർ ഓഫീൽ വെചച് മുളക് പൊടി ആക്രമണൺ നടത്തിയ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. മധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡിജിപിയോട് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകർ പ്രതിഷേധിക്കുകയായിരുന്നു. ഇിതിനിടയിലാണ് ആക്രമണം നടനന്നത്. കാറിൽ നിന്ന് ഇറങ്ങി കമ്മീഷണർ ഓഫീസിലേക്ക് നടന്നd നീങ്ങുമ്പോൾ മുളക് പ്രേ മുഖത്ത് അടിക്കുകയായിരുന്നു.

Bindu Ammini

കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനാണ് ആക്രമണം നടത്തിയത്. ശ്രീനാഥ് പത്മനാഭനെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് റിമാന്റ് ചെയ്യുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

English summary
Pepper spray atack; National Women Commission take case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X