കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവതിയുടെ നിറവിലും വായനയുടെ വസന്തം തീർത്ത് ഒരു പുസ്തക മുത്തശ്ശി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : പുസ്തക വായനയിലൂടെ വായനയുടെ വസന്തം തീർത്ത് ഒരു പുസ്തക മുത്തശ്ശി. നവതിയുടെ നിറവിലും പുസ്തകങ്ങളെ കൈവിടാതെ കൂത്താളി തെക്കെ വീട്ടിന്റെ ഉമ്മറക്കോലായിൽ അക്ഷരങ്ങളുമായ് സല്ലപിച്ച് ലക്ഷ്മി അമ്മ. ചെറുപ്രായത്തിൽ കഥകളെയും കവിതകളെയും നെഞ്ചിലേറ്റിയ ലക്ഷ്മിയെന്ന പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങൾ തന്റെ വിദ്യാഭ്യാസം ഏഴാം ക്ലാസിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. തുടർന്നുള്ള ജീവിതത്തിലും വായന സപര്യ തുടർന്നുകൊണ്ടിരുന്നു.

റയാന്‍ സ്‌കൂള്‍ കൊലപാതകം; പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപിച്ചതെന്ന് അശോക് കുമാര്‍
ഇപ്പോൾ ഈ തൊണ്ണൂറ്റി നാലാം വയസ്സിലും. കയ്യിൽ കിട്ടുന്നതെന്തുംതും വായിക്കുന്ന ശീലമുള്ള ലക്ഷ്മിയമ്മക്ക് വായനയുടെ അവസരമൊരുക്കിയത് അന്നും ഇന്നും കുടുംബാംഗങ്ങൾ തന്നെയാണ്. പേരാമ്പ്രയുടെ സാംസ്കാരിക ഭൂമികയിൽ ഇടം നേടിയ, പേരാമ്പ്ര ഹൈസ്ക്കൂളിന്റെ ശില്പികളിൽ ഒരാളായിരുന്ന യശശരീരനായ സ്വാതന്ത്യ സമര സേനാനി ടി.വി ഉണ്ണികിട്ടൻ നായർ ലക്ഷ്മി അമ്മയുടെ ഇളയച്ഛനാണ്.

pusthakamuthaasi

അദ്ദേഹമാണ് ആദ്യകാലങ്ങളിൽ ലക്ഷ്മിയമ്മക്ക് പ്രചോദനമായത്. എഴുത്തച്ഛൻ മാഷിനെ പോലുള്ള ഗുരുനാഥന്മാരും, കൂത്താളിയിലെ ദേശിയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആദ്യകാല വായനശാലയും വായനയുടെ പരപ്പിന് ആക്കം കൂട്ടി. വയനശാല സ്ഥാപകരായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആരകണ്ടി നാരായണൻ നായർ, കുന്നുമ്മൽ കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവരും പ്രോത്സാഹനവുമായി പിന്നിലുണ്ടായിരുന്നു.

സ്ക്കൂൾ ജീവിതത്തിനു ശേഷം സഹോദരങ്ങളെ പുസ്തക ശേഖരണത്തിനായ് അയക്കൽ പതിവായിരുന്നു. ഒരു പുസ്തകം കൈയ്യിൽ കിട്ടിയാൽ പൂർണ്ണമായും വായിച്ചു തീർക്കുക ഒരു ശീലമായിരുന്നു. പിന്നീട് മക്കളുടെയും ചെറുമക്കളുടെയും സഹായത്തോടെ വായന തുടർന്നു. ഇന്നും തുടരുന്നു കണ്ണടയുടെ സഹായമില്ലാതെ. ദിവസവും ചുരുങ്ങിയത് നൂറിലധികം പേജുകൾ വായിച്ചു തീർക്കും. ചിലപ്പോൾ ഒന്നോ രണ്ടോ ബുക്കുകൾ വരെ ദിവസവും വായിച്ചു തീർക്കും.

ചന്ദുമേനോന്റെ ഇന്ദുലേഖയും, പി വത്സലയുടെ നെല്ലുമാണ് ഏറ്റവും ഇഷ്ട്ടപ്പെട്ട പുസ്തകം. ഒരു പുസ്തകം ഒരു തവണ മാത്രം വായിക്കുന്ന ശീലമുള്ള ഇവർ ഇവ രണ്ടും പല തവണ വായിച്ചു. ഒരിക്കൽ വായിച്ച പുസ്തകം വർഷങ്ങൾക്കു ശേഷം കൈയ്യിൽ കിട്ടിയാൽ ഉടൻ തിരിച്ചറിയുകയും ചെയ്യും. അവ വായിക്കില്ല. തന്റെ പ്രിയ എഴുത്തുകാരോടുള്ള സ്നേഹപ്രകടനമാവാം മക്കളിൽ ചിലരുടെ പേരുകൾ; മാധവൻ, ശാരദ, വത്സല എന്നിങ്ങനെ. ലക്ഷ്മി അമ്മ തനിക്ക് ലഭിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന സമ്മാനപൊതി പുസ്തകങ്ങളാണ്. ഇപ്പോൾ കൂത്താളി ഈ.എം.എസ് വായനശാല ഗൃഹവായന പദ്ധതിയുടെ ഭാഗമായി ആവശ്യമുള്ള പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നു.

വായനശാല ഏറ്റവും മികച്ച പുസ്തക വായനക്കുള്ള ഉപഹാരം നൽകി ആദരിച്ചിരുന്നു. എഴുത്തച്ഛൻ, കേശവ ദേവ്, തകഴി,ചങ്ങമ്പുഴ, ഉറൂബ്, എം.ടി, പൊറ്റക്കാട്, പി.വത്സല, കാക്കനാടൻ, ബഷീർ....തുടങ്ങി മിക്കവരുടെയും മിക്ക കൃതികളും വായിച്ചിരിക്കുന്നു. ഏ ഏത് സാഹിത്യകാരന്മാരെ കുറിച്ചും ആധികാരികമായി സംസാരിക്കും.

മഹാഭാരതം, രാമായണം, ഭാഗവതം ഉൾപ്പെടെ പുരാണങ്ങളും ഹൃദ്യമായ ലക്ഷ്മി അമ്മക്ക് ടാർസൻ കഥകളും, ചാണക്യ തന്ത്രം കഥകളും, വിക്രമാദിത്യ കഥകളുമെല്ലാം പരിചിതം തന്നെ. കഥയും കഥാപാത്രങ്ങളും ഓർത്തെടുക്കാൻ പ്രായം പ്രശ്നമല്ല.പുതിയ തലമുറക്ക്‌ പരിചയം ഇല്ലാത്ത കണക്കിലെ നൂറു വരെ മലയാള അക്കങ്ങൾ കാണാപാഠം.സാഹസിക-ഡിക്ടറ്റിവ് നോവലുകളുടെ പ്രിയങ്കരിക്ക് കുട്ടികളുടെ കഥകളും ഇഷ്ടം.വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് കൃഷ്ണൻ നായരും മകൾ ശാരദയും വിട പറഞ്ഞു. കൂത്താളി എ.യു.പി സ്ക്കൂൾ റിട്ട.

അധ്യാപകനായ മാധവൻ മാസ്റ്ററും, സരോജിനി, വത്സല, കൊയിലാണ്ടി ആർ.ടി.ഒ ജീവനക്കാരനായ ശ്രീകുമാർ , പ്രവാസ ജീവിതം നയിക്കുന്ന വേണുഗോപാൽ, കൂത്താളി എ.യു.പി സ്ക്കൂൾ പ്രധാനാധ്യാപിക ടി.വി ശാന്ത എന്നീ മക്കളും പേരമക്കളും ഇപ്പോഴും ഈ മുത്തശ്ശിയുടെ വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കൂടെയുണ്ട്. കൂത്താളിയുടെ മുത്തശ്ശി കൂടിയായ "അക്ഷരങ്ങളുടെ ഈ സഹയാത്രി" ആയിരക്കണക്കിന് പുസ്തകങ്ങൾ ഇതിനകം വായിച്ചു കഴിഞ്ഞു. വായനയിൽ നിന്നും വഴി മാറുന്ന ഇന്നിന്റെ മുന്നിൽ ഇത്തരത്തിലുള്ള അക്ഷര സ്നേഹ മനസ്സുകൾ വേറിട്ട ഒരു അനുഭവം തന്നെ.

English summary
Perambra; About Lakshmi amma who is 94 yrs old
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X