Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വാങ്ങിയ ആ സ്ത്രീ ആര്? കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം വഴിത്തിരിവില്‍

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം വഴിത്തിരിവില്‍. തീപിടിത്തം ആസൂത്രിതമാണ് എന്ന നിഗമനത്തിലാണ് പൊലീസ്. തുടക്കം മുതലെ പൊലീസ് സംഭവത്തില്‍ ദുരൂഹത സംശയിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ സംശയങ്ങള്‍ ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കത്തിയാണ് തീപിടിച്ചത് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിട്ടുണ്ട്.

ബെംഗളൂരുവില്‍ കനത്ത മഴ..! ഇടിമിന്നലും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം, യെല്ലോ അലേര്‍ട്ട്
ബെംഗളൂരുവില്‍ കനത്ത മഴ..! ഇടിമിന്നലും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം, യെല്ലോ അലേര്‍ട്ട്

കാറിനുള്ളില്‍ എങ്ങനെ പെട്രോള്‍ എത്തി എന്നതും പൊലീസ് അന്വേഷിച്ചിരുന്നു. ഇതിന്റെ ഫലമായി അപകടത്തിന് മുന്‍പ് ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന്റെ തെളിവ് പൊലീസിന് കിട്ടി. ഇത് ആരാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനത്തിന്റ തകരാര്‍ അല്ല തീപിടിത്തത്തിന് കാരണമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കാറിന്റെ ഉള്‍വശം മാത്രമായിരുന്നു കത്തിയിരുന്നത്.

Perambra Car Fire Accident

ബോണറ്റിലെ എഞ്ചിന്‍ ഭാഗത്തോ ഡീസല്‍ ടാങ്കുള്ള ഭാഗത്തോ കത്തിയിരുന്നില്ല. ഇതോടെയാണ് സംശയം ബലപ്പെട്ടത്. കാറില്‍ നിന്ന് ലഭിച്ച ബാഗിന്റെ അവശിഷ്ടമടക്കമുള്ള വസ്തുക്കളെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പെട്രോള്‍ നിറച്ചതെന്ന് സംശയിക്കുന്ന കാനിന്റെ അടപ്പും വാഹനത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

ആഗ്രഹിക്കുന്നതെന്തും നടക്കും; ഇന്നത്തോടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു!!
ആഗ്രഹിക്കുന്നതെന്തും നടക്കും; ഇന്നത്തോടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു!!

അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വൈകീട്ടാണ് സോനയെ ഭര്‍ത്താവ് രജിന്‍ ലാല്‍ വന്ന് വിളിച്ചു കൊണ്ടുപോകുന്നത്. രണ്ട് മണിക്കൂറോളം ഇരുവരും ടൗണില്‍ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വീട്ടിലേക്കുള്ള വഴി മധ്യേയാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 27 കാരിയായിരുന്നു സോന. കാറിനുള്ളില്‍ കുടുങ്ങി പോയതിനാല്‍ സീറ്റിനൊപ്പം തന്നെ കത്തി ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്. തീ പടര്‍ന്ന ഉടനെ കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിന് (34) വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു. ഇയാള്‍ ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വര്‍ണം വന്ന് നിറയും, സമ്പത്ത് കുമിഞ്ഞുകൂടും; വെറും രാജയോഗമല്ല, ഗജകേസരി യോഗം തുടങ്ങി
സ്വര്‍ണം വന്ന് നിറയും, സമ്പത്ത് കുമിഞ്ഞുകൂടും; വെറും രാജയോഗമല്ല, ഗജകേസരി യോഗം തുടങ്ങി

രജിന് 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. രജിന്‍ ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറോടിക്കുന്നതിനിടെ പെട്ടെന്ന് പെട്രോളിന്റെ മണം തനിക്ക് കിട്ടി എന്നും എന്താണ് പെട്രോളിന്റെ മണം എന്ന് ചോദിച്ചപ്പോഴേക്കും തീ പടര്‍ന്നു എന്നുമാണ് രജിന്‍ ലാല്‍ പൊലീസിന് കൊടുത്ത മൊഴി. അതേസമയം സോനയും രജിന്‍ ലാലും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മരിക്കുന്ന ദിവസവും സോനയുമായി രജിന്‍ ലാല്‍ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സോനയെ നിരന്തരം പീഡിപ്പിച്ച രജിന്‍ കുഞ്ഞിന്റെ ഡി എന്‍ എ അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും കാര്‍ കത്തിയ ദിവസം രജിന്‍ മദ്യപിച്ചിരുന്നതായും ആണ് ഇദ്ദേഹം ആരോപിക്കുന്നത്. സോന ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിച്ചു.

നേരിട്ട പീഡനങ്ങളെല്ലാം സോന മാതൃസഹോദരിയുടെ മകളോട് പറഞ്ഞിരുന്നു എന്നും കാര്‍ കത്തിയ ദിവസം സോനയും ഭര്‍ത്താവും ഇവരുടെ വീട്ടിലെത്തിയിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+