• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'വെറുപ്പിന്റെ പ്രചാരകർക്കെതിരെ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ വേണം'

കോഴിക്കോട്: പേരാമ്പ്ര കോളേജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയെന്ന പ്രചരണത്തില്‍ സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംഭവത്തില്‍ എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയല്ല കേസെടുക്കേണ്ടതെന്നും യഥാർത്ഥത്തിൽ എം എസ് എഫിന്റെ പതാക പാകിസ്ഥാന്റെ പതാക ആണെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ഭിന്നതയും ജനങ്ങളിൽ പരസ്പര വിദ്വേഷവും ഉണ്ടാക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുക്കേണ്ടിയിരുന്നതെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

ഒരു വശത്ത് 19 ലക്ഷം മനുഷ്യരെ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതാക്കിയിരിക്കുന്നു. വേറൊരു വശത്ത് പശു സംരക്ഷണത്തിന്റെ പേരിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മനുഷ്യരെ തല്ലികൊല്ലുന്നു. അപരവത്കരിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഭീതിയിൽ മുസ്‌ലിംകൾ രാജ്യത്ത് കഴിഞ്ഞ് കൂടുന്നു. മതേതര വിശ്വാസികൾ ജാഗ്രതയോടെ നിൽക്കേണ്ട സമയമാണിത്. ഒഴുക്കൻ മട്ടിൽ ജാഗ്രത എന്നു പറഞ്ഞാൽ പോലും പോര അതീവ്ര ജാഗ്രത എന്നു തന്നെ പറയേണ്ട കാലം.

അപ്പോഴാണ് ഇങ്ങ് പേരാംബ്രയിലെ ഒരു കോളേജിൽ പാക്ക് പതാക ഉയർത്തി എന്ന പ്രചരണം സംഘ്പരിവാർ നടത്തുന്നത്. എം.എസ്.എഫ് പതാക കാണിച്ചാണ് പാക് പതാക വീശി എന്ന പ്രചരണം അവർ നടത്തിയത്. സംഘികൾ അങ്ങിനെയൊരു നുണപ്രചരണം നടത്തുന്നതു ഇതാദ്യമായല്ല. വിഭാഗീയത ഉണ്ടാക്കാൻ തക്കം പാർത്തിരിക്കുന്നവർ ഇതിനു മുൻപും ഇത്തരം നുണകളുടെ കെട്ടഴിച്ചു വിട്ടിട്ടുണ്ട്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ അഭിവാദ്യം അർപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ വീശിയ പാർട്ടി പതാക പാക്കിസ്ഥാൻ പതാക ആണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം പ്രമുഖ ബിജെപി നേതാക്കളടക്കം പ്രചരണം നടത്തിയിരുന്നു. ഇപ്പോൾ എം എസ് എഫിന്റെ പതാകയെ ആണ് പാകിസ്ഥാൻ പതാക ആയി ചിത്രീകരിക്കുന്നത്.

ശരിക്കും ഭീഷണമായ ഇന്ത്യൻ അവസ്ഥയിൽ സംഘപരിവാർ ശക്തികളോട് പ്രതിരോധിച്ചു നിൽക്കുക എന്ന് പറഞ്ഞാൽ അവരുടെ നുണകളുടെ കോട്ടകൾ പൊളിച്ചടക്കുക എന്നത് കൂടെയാണ്. പ്രേരാംബ്ര കോളേജ് വിഷയത്തിൽ ബിജെപി പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തിയപ്പോൾ കേരള പോലീസ് സ്വന്തം പതാകയുമായി പ്രചരണം നടത്തിയ എം എസ് എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. യഥാർത്ഥത്തിൽ എം എസ് എഫിന്റെ പതാക പാകിസ്ഥാന്റെ പതാക ആണെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ഭിന്നതയും ജനങ്ങളിൽ പരസ്പര വിദ്വേഷവും ഉണ്ടാക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുക്കേണ്ടിയിരുന്നത്.

ആൾക്കൂട്ടകൊലപാതകങ്ങൾക്കെതിരെ രാജസ്ഥാൻ ഗവണ്മെന്റ് നിയമനിർമാണം നടത്തുന്നു. ഗോ സംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലുഖാന്റെ കേസിൽ പ്രതികളെ വെറുതെ വിട്ടയച്ച സെഷൻസ് കോടതിയുടെ വിധിക്കു മേൽ രാജസ്ഥാൻ ഗവണ്മെന്റ് അപ്പീൽ പോകുന്നു. കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുന്നു.

പാകിസ്ഥാൻ ചാരസംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്ന സംഘ്പരിവാർ പ്രവർത്തകരെ മധ്യപ്രദേശ് ഗവണ്മെന്റ് നിയമത്തിനു മുന്നിലേക്ക് കൊണ്ട് വരുന്നു. ധീരമായ നടപടികളുമായി കോൺഗ്രസ് സർക്കാരുകൾ ഫാഷിസ്റ്റു ശക്തികളെ വിറപ്പിക്കുമ്പോഴാണ് പിണറായി വിജയൻറെ കീഴിലുള്ള കേരള പോലീസ് സംഘ് പരിവാർ ആവശ്യങ്ങളുടെ കീഴെ ഒപ്പു വെക്കുന്നത്.

ആർ എസ് എസ്സിന് പോലീസ് ഒത്താശ ചെയ്യുന്നു എന്ന് പരിതപിക്കുന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയെ അല്ല കേരളത്തിനാവശ്യം വെറുപ്പിന്റെ പ്രചാരകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്.

English summary
Perambra collage issue; PK Firse against Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more