കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാമ്പ്ര ഫെസ്റ്റ്  ഘോഷയാത്ര ഇന്ന്; ഗതാഗത സംവിധാനം ഒരുക്കി പേരാമ്പ്രയിലെ മോട്ടോർ തൊഴിലാളികളും

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര :പേരാമ്പ്ര മണ്ഡലം വികസന മിഷൻൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്റ്റിന്റെ സാംസ്കാരിക ഘോഷയാത്ര വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സെന്റ് ഫ്രാൻസിസ് സ്കൂൾ പരിസരത്ത്‌ നിന്ന് ആരംഭിക്കും.പേരാമ്പ്ര മണ്ഡലത്തിലെ പത്ത്‌ പഞ്ചായത്തുകൾ അണിനിരക്കും. കോഴിക്കോട് പേരാമ്പ്ര റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ കൂടിയാണ് കടന്നു പോവുക .

മലപ്പുറം ദേശീയപാതയുടെ ഓരത്ത് അനധികൃത ഷെഡ്ഡില്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നുമലപ്പുറം ദേശീയപാതയുടെ ഓരത്ത് അനധികൃത ഷെഡ്ഡില്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നു

റോഡിന്റെ കിഴക്ക് ഭാഗത്ത് കൂടി വാഹനങ്ങൾക്ക് കടന്ന് പോവാൻ സൗകര്യം ഒരുക്കും.ഘോഷയാത്രയിൽ മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കാൻ പാടില്ല.ഘോഷയാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ പഞ്ചായത്തുകൾക്ക് അനുവദിച്ച സ്ഥലത്ത്‌ മാത്രമേ പാർക്ക് ചെയ്യാവു .ഘോഷയാത്ര അവസാനിച്ചാൽ വാഹനങ്ങൾ LIC ഓഫിസിന് സമീപത്തുള്ള മലബാർ ഗോൾഡിന്റെ സ്ഥലത്ത്‌ പാർക്ക് ചെയ്യണം.

 vadakarafest


ഒന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് വികസന പ്രവത്തനങ്ങൾക്ക് സമ്മാനമായി നൽകും.
ഫെസ്റ്റിന്റെ ഭാഗമായി വെള്ളിയാഴ്ച പേരാമ്പ്ര ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കാലത്ത്‌ മുതൽ കുട്യാടി കോഴിക്കോട് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നു പേരാമ്പ്ര പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രണ്ടു മണി മുതൽ കുട്യാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങൾ കൂത്താളി ഈരാഞ്ഞിമ്മൽ റോഡ് വഴി ചെമ്പ്ര റോഡിൽ എത്തി മരുതേരി വഴി കടന്ന് പോവണം. കുട്ട്യാടിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലോട് ചെനായി റോഡ് വഴി കടന്ന് പോകണം

പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും,ഘോഷയാത്ര,വളണ്ടിയർ ട്രാൻസ്പ്പോട്ട് കമ്മിറ്റി ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച കാലത്ത്‌ 10 മണിക്ക് സംഘാടക സമിതി ഓഫിസിൽ ചേരും. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ,RTO എന്നിവർ യോഗത്തിൽ പങ്കെടുക്കും.ഫെസ്റ്റിന് നാടിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേരുന്ന കലാ ആസ്വാദകർക്ക് സുഗമമായ ഗതാഗത സംവിധാനമൊരുക്കി പേരാമ്പ്രയിലെ മോട്ടോർ തൊഴിലാളികൾ

ഫെസ്റ്റിന്റെ വിജയത്തിനായി രൂപീകരിച്ച ട്രാൻസ്പ്പോട്ട് കമ്മിറ്റി ടൗണിലെ മുഴുവൻ ഓട്ടോകളിലും ഫെസ്റ്റ് ന്റെ സന്ദേശമുയർത്തിയ ഫ്ലാഗ് കെട്ടി 6 മുതൽ 12 വരെ രാത്രി കാലത്ത്‌ പ്രധാന വേദിക്കരികിൽനിന്ന് നമ്പർ പതിച്ചു യാത്രയ്ക്കായി ഉണ്ടാവും.പ്രധാന കേന്ദ്രങ്ങളിക്ക് രാത്രി 11 മണിവരെയും ദീർഘ ദൂര യാത്രകൾക്ക് രാത്രി 10 മണിക്ക് ശേഷം ബസ്സ് സ്പെഷ്യൽ ട്രിപ്പുകലുണ്ടാവും.KSRTCയുടെ സേവനം ഉള്ളിയേരി കുട്ട്യാടി ഭാഗത്തേക്ക് ഒരുക്കിയിട്ടുണ്ട്.

ട്രാൻസ്പ്പോട്ട് കമ്മിറ്റിയുടെ പ്രത്യേക കൗണ്ടർ പ്രധാന വേദിക്ക് സമീപം ഫെസ്റ്റ് ദിനങ്ങളിൽ പ്രവർത്തിക്കും .പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഗതാഗത സംവിധാനം ഒരുക്കി പേരാമ്പ്രയിലെ മോട്ടോർ തൊഴിലാളികളും.പേരാമ്പ്ര ഫെസ്റ്റിന് നാടിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേരുന്ന കലാ ആസ്വാദകർക്ക് സുഗമമായ ഗതാഗത സംവിധാനമൊരുക്കി പേരാമ്പ്രയിലെ മോട്ടോർ തൊഴിലാളികൾ.ഫെസ്റ്റിന്റെ വിജയത്തിനായി രൂപീകരിച്ച ട്രാൻസ്പ്പോട്ട് കമ്മിറ്റി ടൗണിലെ മുഴുവൻ ഓട്ടോകളിലും ഫെസ്റ്റ് ന്റെ സന്ദേശമുയർത്തിയ ഫ്ലാഗ് കെട്ടി 6 മുതൽ 12 വരെ രാത്രി കാലത്ത്‌ പ്രധാന വേദിക്കരികിൽനിന്ന് നമ്പർ പതിച്ചു യാത്രയ്ക്കായി ഉണ്ടാവും

പ്രധാന കേന്ദ്രങ്ങളിക്ക് രാത്രി 11 മണിവരെയും ദീർഘ ദൂര യാത്രകൾക്ക് രാത്രി 10 മണിക്ക് ശേഷം ബസ്സ് സ്പെഷ്യൽ ട്രിപ്പുകലുണ്ടാവും.KSRTCയുടെ സേവനം ഉള്ളിയേരി കുട്ട്യാടി ഭാഗത്തേക്ക് ഒരുക്കിയിട്ടുണ്ട്.
ട്രാൻസ്പ്പോട്ട് കമ്മിറ്റിയുടെ പ്രത്യേക കൗണ്ടർ പ്രധാന വേദിക്ക് സമീപം ഫെസ്റ്റ് ദിനങ്ങളിൽ പ്രവർത്തിക്കും .

English summary
perambra fest begins today; perambra town has traffic controls due to perambra fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X