കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുപെരുമ ദൃശ്യാവിഷ്കാരത്തോടെ പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര: നാട്ടുപെരുമ ദൃശ്യാവിഷ്കാരത്തോടെ പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. മണ്ഡലത്തിലെ കാർഷിക വ്യാവസായിക സാംസ്ക്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. പത്ത് ഗമപഞ്ചായത്തുകൾ മത്സരാടിസ്ഥാനത്തിൽ മികവിന്റെ മാറ്റുരച്ച നാദ-വർണ്ണ- ഭാവ സാന്ദ്രമായ ഘോഷയാത്രയോടെയാണ് ഏഴു ദിവസത്തെ മേളയ്ക്ക് അരങ്ങു തെളിഞ്ഞത്.

ആയിരങ്ങൾ തിങ്ങി നിറഞ്ഞ സീഡ് ഫാമിലെ പ്രധാനവേദിയിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. തൊഴിൽ എക്ക്സൈസ് വകുപ്പ് മന്ത്രി.അധ്യക്ഷനായിരുന്നു. എംഎൽഎ മാരായ സികെ നാണു എ പ്രദീപ് കുമാർ, കെ ദാസൻ, ഇ കെ വിജയൻ വി കെ സി മമ്മദ് കോയ പുരുഷൻ കടലുണ്ടി ,കാരാട്ട് റസാഖ്, കോഴിക്കോട് കലക്റ്റർ യുവി ജോസ് മുൻ മാന്തി അദ്വക്കറ്റ് പി ശങ്കരൻ ,എ കെ പത്മനാഭൻ മാസ്റ്റർ കെ കുഞ്ഞമ്മദ് മാസ്റ്റർ,ജില്ലാ പഞ്ചായത് ക്ഷേമ കാര്യാ സിറം സമിതി അധ്യക്ഷ സുജാത മനക്കൽ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റമാരായ എ സി സതി പേരാമ്പ്ര കെ കുഞ്ഞിരാമൻ മേലടി,ജില്ലാ പഞ്ചായത്ത്‌ അംഗം എ കെ ബാലൻ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ടി സിദ്ദിഖ് ,ടിവി ബാലൻ,സിപിഎ അസ്സീസ്,കെ വത്സരാജ് ,വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലൻ ,പട്ടാഭി രാമൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും പി ബാലൻ അടിയോടി നന്ദിയും പറഞ്ഞു.

Perambra fest

പേരാമ്പ്രയിലെ 120 കലാപ്രതിഭകൾ പങ്കെടുത്ത "നാട്ടുപെരുമ " ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വേദിയിൽ കോട്ടയം നസീറും സംഘവും കോമഡി മെഗാ ഷോ അവതരിപ്പിച്ചു. വിമുക്തി സംഗീത സംഗീത ശിൽപ്പവും അരങ്ങേറി.പേരാമ്പ്ര മാർക്കറ്റിങ് സൊസൈറ്റി ഗൗണ്ടിൽ രാവിലെ 10 മണിക്ക് സംയോജിത കൃഷി പേരാമ്പ്രയുടെ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ ഉൽഘാടനം ടിപി രാമകൃഷ്ണൻ വിഷയാവതരണം ഡോക്ടർ ടി പി ജയകുമാർ, ഡോക്ടർ ടി പി സേതുമാധവൻ,പി എൻ ജയശ്രീ,

സെന്റ് ഫ്രാൻസിസ് സ്കൂളിൽ അലോപ്പതി മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണിമുതൽ പ്രധാന വേദിയിൽ (സീഡ് ഫാം ) വൈകുന്നേരം 6.30 പൊതുസമ്മേളനം ഉൽഘാടനം ,മൺമറഞ്ഞ എം എൽ എമാരുടെ ഫോട്ടോ അനാച്ഛാദനം പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, 5. 30 സംഗമ ഗീതം അവതരണം ജ്വാല തിയേറ്റേസ് വെള്ളിയൂർ, കാലദീപം ക്ലാസിക്കൽ ഡാൻസ് അവതരണം കലാമണ്ഡലം വിദ്യ,9 മാണിക്ക് പ്രശസ്ത ചലച്ചിത്ര താരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ.ടാക്സി സ്റ്റാൻഡിൽ പുസ്തകമേള രാവിലെ 10 മാണി മുതൽ.

English summary
Perammbra fest inagurated by speaker P Sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X