കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍; ഹര്‍ത്താലിന്റെ മറവില്‍

Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്ര ടൗണിലെ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി മാണിക്കോത്ത് അതുല്‍ ദാസ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കലാപം സൃഷ്ടിക്കാനും മതസ്പര്‍ധ വളര്‍ത്താനും ശ്രമിച്ചതിന് കേസെടുത്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Ath

ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹി കൂടിയാണ് അതുല്‍ ദാസ്. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല കര്‍മസിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ മറവിലായിരുന്നു പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലേറുണ്ടായത്. ഹര്‍ത്താല്‍ ദിവസം വൈകീട്ട് ആറോടെ ആയിരുന്നു സംഭവം. അതുല്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലെറിഞ്ഞതെന്ന് പോലീസ് പറയുന്നു.

പ്രതിക്കെതിരെ ക്രിമിനല്‍ നിയമം 153 എ പ്രകാരം കേസെടുത്തു. വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കല്ലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയുണ്ട്. പോലീസ് സുരക്ഷയും ശക്തിപ്പെടുത്തി. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്.

പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട്പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട്

ഹര്‍ത്താല്‍ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐയും പ്രകടനം നടത്തി. ഇരു വിഭാഗവും പേരാമ്പ്ര-വടകര റോഡില്‍ ഏറ്റുമുട്ടി. പിന്നീടാണ് പള്ളിക്ക് നേരെ ആക്രമണുണ്ടായത്. പള്ളിക്ക് നേരെയും മുസ്ലിം ലീഗ് ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. സിസിടിവി പരിശോധിച്ചാണ് കല്ലെറിഞ്ഞ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസുമായുള്ള സംഘര്‍ഷത്തിനിടെ ദിശതെറ്റി കല്ല് പള്ളിക്ക് കൊണ്ടതാണെന്ന് ഡിവൈഎഫ്‌ഐ പറയുന്നു. പ്രശ്‌നം വഷളാകാതിരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പള്ളി സന്ദര്‍ശിച്ചിരുന്നു.

English summary
Perambra Mosque attack case: CPM local leader arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X