കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാപ്പിംഗ് മരങ്ങളുടെ എണ്ണം കൂട്ടി ; പേരാമ്പ്ര എസ്‌റ്റേറ്റില്‍ തൊഴിലാളി സമരം

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : പ്ലാന്‍ന്റേഷന്‍ കോര്‍പ്പറേഷനു കീഴിലുള്ള പേരാമ്പ്ര എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ പണിമുടക്കി. ഒരു തൊഴിലാളി ഒരുദിവസം ടാപ്പിംഗ് ചെയ്യാനുള്ള മരങ്ങളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് 375 ആയി വര്‍ദ്ധിപ്പിച്ച മാനേജ്‌മെന്റ് നടപടിയാണ് പണിമുടക്കിന് തൊഴിലാളികളെ പ്രേരിപ്പിച്ചത്.സംയുക്ത തൊഴിലാളിയൂണിയന്റെ ആഭിമുഖ്യത്തില്‍ കാലത്തുതന്നെ പണിമുടക്ക് ആരംഭിക്കുകയും എസ്‌റ്റേറ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.

 plantation

ട്രേഡ്യൂണിയന്‍ നേതാക്കളായ കെ. സുനില്‍, സികെ ബാലന്‍, സിഡി പ്രകാശ്, കെജി രാമനാരായണന്‍, ബേ്‌ളാക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട്, പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെകെ രാജേഷ്‌കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മാനേജര്‍ എംടി സിബിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പണിമുടക്ക് പിന്‍വലിച്ചു.ചര്‍ച്ചയുടെ തീരുമാന പ്രകാരം 400 മരങ്ങള്‍ ഉള്‍പ്പെടുന്ന ടാസ്‌കുകള്‍ ഏപ്രില്‍ 25 നകം എണ്ണിതിട്ടപ്പെടുത്തുക. 350 -375 മരങ്ങള്‍ വരുന്നിലെങ്കില്‍ 35 മരങ്ങള്‍ കൂടി കൂട്ടിചേര്‍ക്കുക. ഏപ്രില്‍ 2ഭന് വീണ്ടും യോഗം േചരാനും തീരുമാനങ്ങള്‍ 30ാം തിയ്യതി മുതല്‍ നടപ്പില്‍ വരുത്താനും ചര്‍ച്ചയില്‍ തീരുമാനമായി.

മുതുകാട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്‌റ്റേറ്റില്‍ ആകെയുള്ള 943 ഹെക്ടറില്‍ 401 ഹെക്ടര്‍ സ്ഥലത്താണ് റബ്ബര്‍ ടാപ്പിംഗ് നടക്കുന്നത്. കോര്‍പ്പറേഷനു കീഴിലുള്ള എല്ലാ എസ്‌റ്റേറ്റുകളിലും 375 മരങ്ങള്‍ ഉള്‍പ്പെടുന്ന് ഒരു ടാസ്‌ക് ഒരു തൊഴിലാളി ടാപ്പ് ചെയ്യണമെന്ന തീരുമാനം ഇവിടെയും നടപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അല്ലാതെ തൊഴിലാളികളുടെ അധ്വാനഭാരം കൂട്ടുക എന്ന ലക്ഷ്യത്തോടെ പടുത്ത നടപടിയല്ല ഇതെന്നും മാനേജര്‍ അറിയിച്ചു.'

English summary
perambra plantation corporation workers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X