പേരാമ്പ്രയിൽ ബസ് ഡ്രൈവറുടെ ദുരൂഹമരണം; റോഡ് ഉപരോധിച്ചു
പേരാമ്പ്ര : ഹൈസ്ക്കൂൾ റോഡിൽ വെള്ളത്തില്‍ മുങ്ങി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിച്ചു. പാലേരി പാറക്കടവിലെ കേളോത്ത് അജ്മൽ (25)നെയാണ് ഇന്ന് കാലത്ത് 9.50 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഹൈസ്ക്കൂളിനടുത്ത് വച്ച അജ്മലൽ ചിലരുമായി വാക്തർക്കമുണ്ടായതായി പറയപ്പെടുന്നു. അന്നുനു മുതൽ ഇയാളെ കാണാതാവുകയായിരുന്നു.

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചത് നാട്ടുകാർ തടഞ്ഞു. തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പുറക്കൂട്ടയിൽ അമ്മമതിന്റെ മകനാണ് . ആബുലൻസ് ഡ്രൈവറായിരുന്ന അജ്മൽ അടുത്ത കാലത്തായി സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.












Click it and Unblock the Notifications