പേരാമ്പ്രയിലെ ഇരട്ടകൊലപാതക കേസില്‍ വിധി പറയുന്നത് നാളെ; പ്രതിക്ക് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന്
വടകര: പോരമ്പ്രയിലെ ഇരട്ടകൊലപാതക കേസില്‍ വിധി പറയുന്നത് 24 ലേക്ക് മാറ്റി. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍(62),ഭാര്യ ശാന്ത(59)എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മല്‍ ചന്ദ്രന്‍(58) കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വടകര അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
മോദിയുടെ വക്കാലത്ത് സിപിഎം എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് സുരേന്ദ്രൻ.. ബിജെപിക്കെതിരെ എന്തേ സമരമില്ല
വ്യാഴാഴ്ച ഇരു വിഭാഗം അഭിഭാഷകരുടേയും വാദം കേട്ട ശേഷം ശിക്ഷ വിധിക്കുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. വാദം കേട്ടത് വിധി 24 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുമോയെന്നാണ് നിയമരംഗത്തുള്ള വിദ്ഗധര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാതലമില്ലെന്നും 51 വയസുകാരനായ പ്രതിയെ ആശ്രയിച്ച് ഒരു കുടുംബും മുന്നോട്ട് പോകുന്നുണ്ടെന്നും പ്രതിക്ക് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണെന്നും കോടതിയെ ബോധിപ്പിച്ചു.വൃദ്ധദമ്പതിമ്മാരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശി്ക്ഷ നല്‍കണമെന്നും ഇ്ന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും പരമാവധി ശിക്ഷയായ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെ പ്രതികള്‍ക്ക് മാതൃകപരമായി ശിക്ഷ ഉറപ്പിക്കാന്‍ പരമാവധി നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
പ്രതിഭാഗത്തിന് വേണ്ടി അഡ്വ അബ്ദുള്ള മണപ്പുറത്തും പ്രോസിക്യൂഷന് വേണ്ടി അഡ്വ എം അശോകനും ടി ഷാജിത്തും ഹാജരായി. പ്രതിക്ക് കോടതി പരമാവധി ശിക്ഷ നല്‍കുമെന്നാണ് തങ്ങള്‍ പ്രതിക്ഷിക്കുന്നതെന്ന് കൊലപ്പെട്ട ബാലന്റെ മകന്‍ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
2015 ജൂലൈ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ചോദിച്ച പണം തരാത്തിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ത്ഥി കൊല്ലിയില്‍ അജില്‍ സന്തോഷിനു(17)വെട്ടേറ്റിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലാണ് ബാലന്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇട നാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്.കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തില്‍ നിന്നും വളകളും,സ്വര്‍ണ്ണ മാലയും അഴിച്ചെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിറക് വശത്ത് കൂട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്നും 41 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളും,സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും,കവര്‍ച്ച നടത്തിയ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവിന്റെയും,ശാസ്ത്രീയ തെളിവിന്റേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.കേസിന്റെ ഭാഗമായി ഡി.എന്‍.എ.പരിശോധന,മുടി പരിശോധന,രക്ത പരിശോധന എന്നിവയും നടത്തിയിരുന്നു.
മരിച്ച ബാലനും,പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍അടക്കം 51 സാക്ഷികളെ വിസ്തരിച്ചു.94 രേഖകളും,28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ട ബാലന്റെ മകന്‍ ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും,ബഹളം കേട്ട് ഓടിയെത്തി പ്രതി വെട്ടി പരിക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.
ഐ.പി.സി.449 മരണ ശിക്ഷ നല്‍കി കുറ്റം ചെയ്യുക എന്ന ലക്ഷ്യത്തോടെ വീട് കൈയ്യേറി മോഷണം നടത്തുക, ഐ.പി.സി302 കൊലപാതകം,392 കവര്‍ച്ച,397 മരണം സംഭവിക്കാന്‍ കഠിനമായ ദേഹോദ്രവം ചെയ്ത് കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications