കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പ്; കോൺഗ്രസിന് പരാതിയും സമരവുമില്ല';സന്ദീപ് വാര്യർ

Google Oneindia Malayalam News

പാലക്കാട്; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരിവാളന്റെ മോചനത്തിൽ പ്രതികരിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കിൽ അംഗീകരിക്കാം എന്നാൽ ഒരു തീവ്രവാദിയെ വെള്ള പൂശുന്നതിനോട് എതിർപ്പുണ്ടെന്ന് സന്ദീപ് പറഞ്ഞു. സ്വന്തം നേതാവിന്റെ കൊലയാളികളുടെ മോചനമായിട്ടും കോൺഗ്രസിന് കാര്യമായ പരാതിയോ സമരമോ ഇല്ലെന്നും സന്ദീപ് ആരോപിച്ചു.

'രാജീവ് ഗാന്ധിയോടൊപ്പം സാധാരണ ഗതിയിൽ ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ കൂടെയുണ്ടാവുന്ന സമുന്നതനായ ഒരു കോൺഗ്രസ് നേതാവ് പോലും കൊല്ലപ്പെട്ടില്ല എന്നത് തന്നെ സംശയാസ്പദമല്ലേ ? ഓട്ടോവിയോ ക്വത്‌റോക്കി വഴി പ്രഭാകരന് ക്വട്ടെഷൻ കൊടുത്തത് ആരാണെന്ന് ഭാവിയിലെങ്കിലും തെളിയുമായിരിക്കും', സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

sanddp-1652964387.jpg -Properties

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-പേരറിവാളനെ മോചിപ്പിച്ചു . നിരപരാധി ആയതുകൊണ്ടല്ല . മുപ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന സാങ്കേതികത്വത്തിന്റെ പേരിൽ വിട്ടയച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുൾപ്പെടെ പതിനാറ് മനുഷ്യരുടെ ജീവനാണ് ശ്രീപെരുമ്പത്തൂരിൽ നഷ്ടപ്പെട്ടത് . ജസ്റ്റിസ് കെടി തോമസിന്റെ ബഞ്ച് ഇഴകീറി പരിശോധിച്ചാണ് നീണ്ട നിയമ നടപടികൾക്ക് ശേഷം പേരറിവാളന് വധശിക്ഷ വിധിച്ചിരുന്നത് . പേരറിവാളൻ ബാറ്ററി വാങ്ങിയത് ബോംബ് സ്ഫോടനം നടത്താനാണെന്ന് അറിഞ്ഞു കൊണ്ടാണെന്ന് അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിച്ചു . മനുഷ്യത്വത്തിന്റെ പേരിലാണ് മോചനമെങ്കിൽ കോടതി വിധി എന്ന നിലയിൽ അംഗീകരിക്കാം . പക്ഷെ ഒരു തീവ്രവാദിയെ വെള്ള പൂശുന്നതിനോട് എതിർപ്പുണ്ട് .

ബെംഗളൂരുവിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗരം..ചിത്രങ്ങൾ കാണാം

19 വയസ് മാത്രമായിരുന്നു കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ പേരറിവാളന്റെ പ്രായം എന്നത് ന്യായീകരിക്കാനുള്ള മാനദണ്ഡമാവരുത് . എൽടിടിഇ മോഡസ് ഓപ്പറാണ്ടിയും , കുട്ടികളെയും സ്ത്രീകളെയും വരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന രീതിയും അറിയാതെയാണോ പുതു യുഗമാധ്യമ പ്രവർത്തകരുടെ അടക്കം വെള്ള പൂശൽ ?

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

പേരറിവാളന്റെ മോചനം ഡി എം കെ പോലുള്ള തമിഴ് വിഘടന വാദികളുടെ അജണ്ടയാണ് . സ്വന്തം നേതാവിന്റെ കൊലയാളികളുടെ മോചനമായിട്ടും കോൺഗ്രസിന് കാര്യമായ പരാതിയോ സമരമോ ഇല്ല . എങ്ങനെ ഉണ്ടാവാനാണ് ? രാജീവ് ഗാന്ധിയോടൊപ്പം സാധാരണ ഗതിയിൽ ചക്കയിൽ ഈച്ച പൊതിയുന്നത് പോലെ കൂടെയുണ്ടാവുന്ന സമുന്നതനായ ഒരു കോൺഗ്രസ് നേതാവ് പോലും കൊല്ലപ്പെട്ടില്ല എന്നത് തന്നെ സംശയാസ്പദമല്ലേ ? ഓട്ടോവിയോ ക്വത്‌റോക്കി വഴി പ്രഭാകരന് ക്വട്ടെഷൻ കൊടുത്തത് ആരാണെന്ന് ഭാവിയിലെങ്കിലും തെളിയുമായിരിക്കും .

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

ഗുജറാത്തിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹർദികിന്റെ രാജിക്ക് പിന്നാലെ നരേഷ് പട്ടേലുമായി കൂടിക്കാഴ്ചഗുജറാത്തിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹർദികിന്റെ രാജിക്ക് പിന്നാലെ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച

English summary
Perarivalan's release; Sandeep G Warrier Slams Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X