Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരാവൂർ സഹകരണ സൊസൈറ്റി ചിട്ടി തട്ടിപ്പ്: പണം നഷ്ടപ്പെട്ടവർ സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

ഇരിട്ടി:സിപിഎം ഭരിക്കുന്ന പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പിൽ പ്രതിഷേധിച്ച് പണം നഷ്ടപ്പെട്ടവർ സൊ സെറ്റി സെക്രട്ടറി പി.വി ഹരിദാസൻ്റെ വീട്ടിലേക്ക് ജനകീയ മാർച്ച് നടത്തി. ബുധനാഴ്ച്ച രാവിലെ പത്തു മണിയോടെ സൊസെറ്റി പരിസരത്തു നിന്നായിരുന്നു മാർച്ച് ആരംഭിച്ചത്. എന്നാൽ മാർച്ച് സെക്രട്ടറിയുടെ വീടിന് മുൻപിലെത്തിയപ്പോൾ പേരാവൂർ പൊലിസ് തടഞ്ഞു.തുടർന്ന് ഇടപാടുകാർ വീടിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടപാടുകാർക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് ബി.ജെ.പിയും പ്രതിഷേധ മാർച്ചു നടത്തിയിരുന്നു.

kannurmap-1574941858-1633208444.jpg -Properties Reuse Image

പാർട്ടി അണികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സി.പി.എം നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം സംഭവത്തിൽ 3 കുറ്റാരോപിതർക്കെതിരെ സി.പി.എം കർശന നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു പാർട്ടി കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചു.ആരോപണ വിധേയരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.

ആരോപണ വിധേയനായ സൊ സെറ്റി സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ രജിസ്ട്രാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ടവരെ സംഘടനയിൽ നിന്നു പുറത്താക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ സെക്രട്ടറി ഒളിവിൽ പോകുകയായിരുന്നു .പിന്നാലെ സി.പി. എം പ്രവർത്തകർ ഉൾപ്പെടുന്ന ഇടപാടുകാർ ബുധനാഴ്ച്ച രാവിലെ സെക്രട്ടറിയുടെ വീടിനു മുന്നിൽ ധർണ നടത്തുകയായിരുന്നു.

പേരാവൂർ കോ - ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയിരുന്നില്ല ആകെ 1.85കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പല തവണ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകർ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തിയത്.

അടുത്ത കാലത്ത് പേരാവൂർ ടൗണിൽ ഇരുനില കെട്ടിടം വിലയ്‌ക്ക് വാങ്ങിയത് ഹരിദാസിനെതിരെ കൂടുതൽ ആരോപണങ്ങളുയരാൻ ഇടയാക്കിയിരുന്നു.നൂറ് പവൻ സ്വർണം സമ്മാനമായി നൽകിയാണ് ഇയാൾ മകളുടെ വിവാഹം നടത്തിയതെന്നും തട്ടിപ്പിന് ഇരയായവർ ആരോപിച്ചു. നിലവിലുള്ള ഭരണസമിതിക്ക് തട്ടിപ്പിൽ പങ്കില്ലെങ്കിലും കഴിഞ്ഞ ഭരണസമിതിയുടെ തട്ടിപ്പിന് മൗനാനുവാദം നൽകിയെന്ന് ഇരകൾ ആരോപിക്കുന്നു. തങ്ങൾക്ക് പണം തിരികെ കിട്ടുന്നവരെ സമരം കൂടുതൽ ശക്തമാക്കാനാണ് രാഷ്ട്രീയ ഭേദമന്യേ ഇടപാടുകാരുടെ തീരുമാനം.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

    ഇതിൻ്റെ ഭാഗമായി പേരാവൂർ സഹകരണ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ ഒക്ടോബർ 11 മുതൽ കർമ്മസമിതി അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. പതിമൂന്നംഗ സമിതിയുടെ കൺവീനറായി സിബി മേച്ചേരിയേയും ചെയർമാനായി കെ.സനീഷിനെയും സെക്രട്ടറിയായി ടി.ബി.വിനോദിനെയും ട്രഷററായി ജോൺ പാലിയത്തിനെയും തിരഞ്ഞെടുത്തു പണം നഷ്ടപ്പെട്ടവർ നടത്തുന്ന സമരത്തിന് ബി.ജെ.പിയും പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+