Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്! അടിമുടി മാറ്റം, നേതാക്കൾക്ക് മാർക്ക്!

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനും അതിന് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും സംഘടനാ തലത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. ഭരിക്കുന്ന ഇടതുപക്ഷത്തിന് എതിരെ കാര്യമായ ഭരണവിരുദ്ധ വികാരമില്ല എന്നത് കോണ്‍ഗ്രസിന് പണി ഇരട്ടിയാക്കുന്നു.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഇടപെട്ടിരിക്കുകയാണ് ദേശീയ നേതൃത്വം. നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ഇനി മികവ് നോക്കി മാര്‍ക്കിടും. അടുത്ത ഭരണം പിടിക്കാന്‍ അടി മുതല്‍ മുടി വരെ മാറാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്...

ഇമേജ് വര്‍ധിപ്പിക്കാനായില്ല

ഇമേജ് വര്‍ധിപ്പിക്കാനായില്ല

പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് കൊവിഡ് കാലം ഇതുവരെ അത്ര നല്ലതല്ല. രമേശ് ചെന്നിത്തല അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരമായി സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇമേജ് വര്‍ധിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കാര്യമായി സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കഠിനമായി വിയര്‍പ്പൊഴുക്കണം

കഠിനമായി വിയര്‍പ്പൊഴുക്കണം

മാത്രമല്ല രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുളള മുന്‍നിര നേതാക്കള്‍ നിരന്തരമായി സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോള്‍ ചെയ്യപ്പെടുന്നതും പാര്‍ട്ടിക്ക് ക്ഷീണമാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസ് കഠിനമായി വിയര്‍പ്പൊഴുക്കേണ്ടി വരും.

മാര്‍ക്കിടല്‍ സിസ്റ്റം

മാര്‍ക്കിടല്‍ സിസ്റ്റം

സംഘടനാ തലത്തില്‍ മികവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പാർട്ടിയില്‍ കേന്ദ്ര നേതൃത്വം മാര്‍ക്കിടല്‍ സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്. നേതാക്കള്‍ക്ക് മാത്രമല്ല പാര്‍ട്ടിയുടെ ഘടകങ്ങള്‍ക്കും ഇനി പ്രോഗ്രസ് കാര്‍ഡുകളുണ്ട്. കെപിസിസി മുതല്‍ ബൂത്ത് തലം വരെയാണ് പ്രവര്‍ത്തനം വിലയിരുത്താന്‍ പോകുന്നത്.

 ഗ്രേഡ് നിശ്ചയിക്കും

ഗ്രേഡ് നിശ്ചയിക്കും

പെര്‍ഫോമന്‍സ് അസസ്‌മെന്റ് സിസ്റ്റം അഥവാ പിഎഎസ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ നടപ്പിലാക്കാന്‍ പോകുന്നത്. എല്ലാ മാസവും നേതാക്കളുടേയും ഘടകങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. അതിനായി പ്രത്യേക മാനദണ്ഡങ്ങളും ഉണ്ട്. ്അത് പ്രകാരം പ്രകടനം അടിസ്ഥാനമാക്കി ഗ്രേഡ് നിശ്ചയിക്കും.

റെഡ്, യെല്ലോ, ഗ്രീന്‍

റെഡ്, യെല്ലോ, ഗ്രീന്‍

റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനത്തിന്റെ മികവ് പ്രകാരമുളള ഗ്രേഡ് നില. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ ഗ്രീനിലും ആവറേജ് പ്രകടനം നടത്തുന്നവര്‍ യെല്ലോയിലും മോശം പ്രകടനം നടത്തുന്നവര്‍ റെഡിലും വരും. ഓരോ മാസവും സംസ്ഥാന ഘടകം റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്ന് മാസത്തിലൊരിക്കല്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച് കൊടുക്കാനാണ് നിര്‍ദേശം.

 തിരുത്തല്‍ നടപടികളും

തിരുത്തല്‍ നടപടികളും

റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ച് കൊടുത്താല്‍ മാത്രം പോര. പ്രകടനം മെച്ചപ്പെടുത്തേണ്ട ഇടങ്ങളില്‍ വേണ്ട തിരുത്തല്‍ നടപടികളും നേതൃത്വം സ്വീകരിക്കണം. അതിനായി കെപിസിസി അധ്യക്ഷന്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ മറ്റ് പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ മാസത്തോടെ തന്നെ ഈ പ്രവര്‍ത്തനം പാര്‍ട്ടയില്‍ തുടങ്ങുകയായി.

മെച്ചപ്പെടുമെന്ന് പ്രതീക്ഷ

മെച്ചപ്പെടുമെന്ന് പ്രതീക്ഷ

ഈ മാസം കെപിസിസി ഭാരവാസികള്‍, ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം മുതല്‍ പാര്‍ട്ടിയിലെ മറ്റ് ചുമതല വഹിക്കുന്നവര്‍ക്കും പ്രോഗ്രസ് കാര്‍ഡുകള്‍ തയ്യാറാക്കി തുടങ്ങും. കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനാണ് ചുമതല. ഇതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്താനാവും എന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+