ലീഗ് ഓഫീസ് ആക്രമണം; പെരിന്തൽമണ്ണയിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ..ഹർത്താൽ പിൻവലിച്ചു
പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിൽ. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ലീഗ് പെരിന്തൽമണ്ണയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നെങ്കിലും പിൻവലിച്ചു.
ഞായറാഴ്ച രാത്രി 9 മണിയോടെയാണ് പെരിന്തൽമണ്ണയിൽ ആക്രമണം നടന്നത്. യു ഡി എഫിൻ്റെ നേതൃത്വത്തിൽ വിജയാഘോഷം നടന്നിരുന്നു. ഇതിന് പിന്നാലെ ലീഗ് പ്രവർത്തകർ സി പി എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സി പി എമ്മും പ്രതിഷേധ റാലി നടത്തി. തുടർന്നാണ് ലീഗ് ഓഫീസായ സി എച്ച് സൌധത്തിന് നേരെ കല്ലേുണ്ടായത്. തുടർന്ന് നജീബ് കാന്തപുരം എം എൽ എയുടെ നേതൃത്വത്തിൽ പ്രദേശത്ത് റോഡ് ഉപരോധിച്ച് ലീഗ് പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് ആക്രമികളെ പിടികൂടണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. കണ്ണൂർ മോഡൽ അക്രമമാണ് പെരിന്തൽമണ്ണയിൽ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

' യു ഡി എഫ് വളരെ ശക്തമായ ഒരു തെരഞ്ഞെടുപ്പ് വിജയം നേടി വളരെ സമാധാനപരമായി വിജയാഘോഷം നടത്തിയതാണ്. വലിയ ആൾക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വലിയ പരിപാടിയായിരുന്നു .വളരെ സമാധാനപരമായിട്ട് നടന്ന ആ ആഘോഷത്തിൽ സഹിഷ്ണുത പൂണ്ട സിപിഎമമിന്റെ പ്രവർത്തകന്മാർ മുസ്ലിം ലീഗിന്റെ ഓഫീസ് എറിഞ്ഞു പൊളിച്ചു. മുസ്ലിം ലീഗിന്റെ നിയോജകമണ്ഡലം ഓഫീസ് പൂർണമായും തകർത്തു. ഒരു കണ്ണൂർ മോഡൽ അക്രമമാണ് പെരിന്തൽമണ്ണയിൽ ഇപ്പോൾ സിപിഎം അഴിച്ചുവിടുന്നത്.
അവർക്ക് ഒരു നിലക്കും ഈ വിജയം താങ്ങാൻ കഴിയാത്തതുകൊണ്ട് അവരുടെ പാർട്ടി ഗുണ്ടകളെ ഇറക്കി ഇവിടെ അക്രമ അക്രമം നടത്തുകയാണ്. അതിന് പോലീസ് കാവൽ നിൽക്കുകയാണ്. കണ്ണൂർ മോഡലിലുള്ള ഒരു അക്രമം പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. ജനാധിപത്യപരമായിട്ടുള്ള ഒരു വിജയം കഴിഞ്ഞ തവണ ഏലംകുളം പഞ്ചായത്തിൽ ഉണ്ടായപ്പോൾ ആ വിജയം സഹിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് രൂപ നൽകി യു ഡി എഫിന്റെ സ്വതന്ത്ര മെമ്പറെ കൂറുമാറ്റി കുതിരകച്ചവടം നടത്തി ഭരണം അട്ടിമറിച്ചതാണ്.
ഒരു ഭാഗത്ത് ഇതേപോലെ ഇവിടെ ഏതെങ്കിലും തരത്തിൽ കുതിരകച്ചവടം നടത്താൻ പറ്റുമോ എന്ന് നോക്കുന്നു മറുഭാഗത്ത് സമാധാനപരമായിട്ട് നടത്തുന്ന ഒരു ആഹ്ലാദ പ്രകടനം പോലും സി പി എമമിന് താങ്ങാൻ കഴിയുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ അവർ ഗുണ്ടകളെ ഇറക്കി ഓഫീസ് പൊളിക്കുന്നു, പ്രവർത്തകർ ആക്രമിക്കുന്നു അങ്ങനെയുള്ള രീതികളുമായി മുന്നോട്ടു പോവുകയാണ്.
പെരിന്തൽമണ്ണയിൽ മുമ്പും സി പി എം ഇതേ രീതി തന്നെയാണ് മുന്നോട്ടു വെച്ചത്. അതിന് ജനങ്ങൾ നൽകിയ വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴ് പഞ്ചായത്തുകളും യു ഡി എഫ് പിടിച്ചു. നഗരസഭ ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് പിടിച്ചു. ഏലംകുളം പഞ്ചായത്ത് കഴിഞ്ഞ തവണ കുതിര കച്ചവടത്തിലൂടെ ഭരണം അട്ടിമറിച്ചത് ജനാധിപത്യത്തിലൂടെ തിരിച്ചുപിടിച്ചു. ഇതൊന്നും സഹിക്കാൻ കഴിയാത്ത ഇടതുപക്ഷത്തിന്റെ ഒരു ഗുണ്ടാരാജാണ് ഇപ്പോ നടക്കുന്ന്.
പ്രതികൾ പിടികൂടാത്ത ഒരു ഘട്ടത്തിലും ഈ സമര രംഗത്തു നിന്ന് പിന്മാറില്ല. കേരളത്തിൽ കേട്ടുകേൾവിില്ലാത്ത ഒരു രാഷ്ട്രീയ പകപോക്കലിനാണ് ഇപ്പോ സി പി എം ശ്രമിക്കുന്നത്. ആ നിലപാടിനെ ഏതു വില കൊടുത്തും എന്ത് വില കൊടുത്തും ജനാധിപത്യപരമായി തന്നെ ഞങ്ങൾ നേരിടും', അദ്ദേഹം പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications