കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ധന യുവതികളുടെ വിവാഹം നടത്തി പെരിന്തല്‍മണ്ണ എംഇഎ എന്‍ജിനിയറിംഗ് കോളജ് വിദ്യാർത്ഥികൾ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: 12 നിര്‍ധന യുവതീ-യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്ത് വീണ്ടും പെരിന്തല്‍മണ്ണ എംഇഎ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ മാതൃക. കോളേജിന്റെ സമൂഹവിവാഹം 'മെഹര്‍ 2018'ല്‍ മംഗല്യവതികളായത് 12 സ്ത്രീകളാണ്. കോളേജില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍വെച്ച് ഇന്നലെയാണ് വിവാഹം നടന്നത്. ഓരോ വധുവിനും 10 പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയാണുള്ള മറ്റു വിവാഹവസ്ത്രങ്ങളും നല്‍കിയാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവാഹം നടത്തിയത്. അയ്യായിരത്തോളം പേര്‍ക്കുള്ള സദ്യയും ഒരുക്കിയിരുന്നു.

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്: പ്രസ്താവന പുറത്ത്
കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും സഹകരിച്ചാണ് സമൂഹവിവാഹം 'മെഹര്‍ 2018' നടന്നത്. സോഷ്യല്‍മീഡിയവഴിയും നേരിട്ടും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് നിര്‍ധനരായ 12 യുവതികള്‍ക്ക് മംഗല്യമൊരുക്കിയത്.

wdng

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മെഹര്‍ 18ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി കെ കുഞ്ഞാലിക്കുട്ടി എംപി, അബ്ദുള്‍ വഹാബ് എംപി, പി അബ്ദുള്‍ ഹമീദ് എംഎല്‍എ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, പി കുഞ്ഞാണി മുസ്ല്യാര്‍, മുന്‍ എംഎല്‍എ വി ശശികുമാര്‍, എം സി മായിന്‍ഹാജി, പ്രിന്‍സിപ്പല്‍ റജിന്‍ എം ലിനസ്, ഡയറക്ടര്‍ അബ്ദുള്‍ സലിം എന്നിവര്‍ സംസാരിച്ചു.

കോളെജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ അധ്യാപകരും കോളെജിലെ മുഴുവന്‍ വിദ്യാര്‍ഥികളും മാനേജ്മെന്റും ചേര്‍ന്നാണ് സമൂഹ വിവാഹമൊരുക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ സമൂഹ വിവാഹം നടത്തിവരുന്നുണ്ട്. നിര്‍ധനരായവരെ കണ്ടെത്തിയാണ് വിവാഹം നടത്തിക്കൊടുക്കുന്നത്. വിവിധ മതസ്ഥരാണു വിവാഹിതരായത്. പള്ളിക്കമ്മിറ്റികളും, ക്ഷേത്ര കമ്മിറ്റികളും അടക്കമുള്ളവര്‍ ഇത്തരം വിവാഹത്തിലേക്ക് വിവിധ പാവപ്പെട്ട കുടുംബങ്ങളെ നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ത്യൻ സംരംഭകർക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും ഐബിഎംസിയുടെ 3 നവീന സംരംഭങ്ങൾഇന്ത്യൻ സംരംഭകർക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും ഐബിഎംസിയുടെ 3 നവീന സംരംഭങ്ങൾ

തമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലുംതമിഴകത്തെ 'റിയൽ കിങ് മേക്കർ'; പോയസ് ഗാർഡനിൽ മണ്ണാർഗുഡി മാഫിയയെ പ്രതിഷ്ഠിച്ചവൻ... ആരേയും വെല്ലും

English summary
perinthalmanna MEA engineering college students helps 12 youth to get married
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X