കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷാംഗങ്ങളെ കള്ള റാസ്‌കലുകള്‍ എന്ന് വിളിച്ച് ഇ പി ജയരാജന്‍; സഭയില്‍ ബഹളം

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളെ കള്ള റാസ്‌കലുകള്‍ എന്ന് വിളിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. പെരിയ ഇരട്ട കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുണ്ടായ പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇപി ജയരാജന്റെ കള്ളറാസ്‌കല്‍ പരാമര്‍ശം. മുഖ്യമന്ത്രിയുടെ മൈക്കിലൂടെയായിരുന്നു ജയരാജന്റെ പരാമര്‍ശം പുറത്തെത്തിയത്.

പെരിയകേസിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടെയാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.
സ്പീക്കര്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇപി ജയരാജന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ രംഗത്തെത്തുകയായിരുന്നു.

Pinarayi Vijayan and EP Jayarajan

മുഖ്യമന്ത്രിയുടെ മൈക്കിലൂടെ കള്ള റാസ്‌ക്കല്‍, പോക്രിത്തരം തുടങ്ങിയ വാക്കുകള്‍ ഇപി ജയരാജന്‍ ഉപയോഗിച്ചുവെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു. എന്നാല്‍ അത്തരം പ്രയോഗങ്ങള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

പെരിയ കേസില്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് ഇന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നോട്ടീസ് നല്‍കിയിരുന്നു. കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുപണം ഉപയോഗിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു

എന്നാല്‍ വിഷയം അടിയന്തര പ്രധാന്യമുള്ളതല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. കേസ് സിബിഐക്ക് വിടുന്നതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കേസ് സിബിഐക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതുകൊണ്ടാണ് അപ്പീല്‍ പോയതെന്നും സര്‍ക്കാരിന് അതിനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിടുവായത്തം പറയുന്നതിന് മറുപടി നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

കേസില്‍ മുഖ്യമന്ത്രിക്ക് എന്താണ് ഇത്രതാല്‍പര്യമെന്നും വിടുവായത്തം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം അങ്ങേക്ക് തന്ന വിനയാകട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

English summary
EP Jayarajan's remark-'bloody rascal'- make controversy in legislative assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X