കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ കൊലപാതകം; റിപ്പോർട്ടിൽ മുഴുവൻ പൊരുത്തക്കേട്, പോലീസ് അന്വേഷണത്തിൽ സിപിഎം തിരക്കഥ!

Google Oneindia Malayalam News

പെരിയ: കേരളത്തെ തന്നെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു പെരിയ ഇരട്ട കൊലപാതകം. പെരിയയിലെ യൂത്തുകോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ 90 ദിവസത്തിനകം ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ മുമ്പേ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ലോക്കൽപോലീസിലെ പ്രത്യേകസംഘം ഇത് രാഷ്ട്രീയക്കൊലയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയപ്പോൾ പീതാംബരന്റെയും ശര്തലാലിന്റെയും പരസ്പര ശത്രുതയായി മാറുകയായിരുന്നു കൊലപാതകം.

പ്രദേശത്തെ സിപിഎം ബ്രാഞ്ച് ഓഫീസിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കേസ് ആദ്യമന്വേഷിച്ച ലോക്കൽ പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ക്രൈംബാഞഅച് അന്വേഷണത്തിൽ ഇത് കല്ല്യാട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലൊതുക്കി. കൊല നടത്തിയശേഷം പ്രതികളിൽ ചിലർ ഒരുദിവസം താമസിച്ചത് സിപിഎമ്മിന്റെ ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിലാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുമുണ്ട്. ഇതിന് സഹായം ചെയ്തത് ഏരിയ സെക്രട്ടറി കെ മണികണ്ഠനായിരുന്നു. ഇദ്ദേഹത്തെ 14-3ം പ്രതിയായി കേസടുക്കുകയും ചെയ്തു. എന്നാൽ ആരുടെ നിർദേശത്താലാണെന്ന് അന്വേഷിച്ചതുമില്ല. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാണ് ക്രൈബ്രാഞ്ചിന്റെ റിപ്പോർട്ടിലുള്ളത്.

228 സാക്ഷി മൊഴികളും പോലീസ് തള്ളി

228 സാക്ഷി മൊഴികളും പോലീസ് തള്ളി


പ്രാദേശിക സിപിഎം നേതാക്കൾ പറഞ്ഞതിനപ്പുറത്തേക്കു പോലീസ് പോയതേ ഇല്ലെന്നാണ് ആരോപണം ഉയർന്നിരുന്നത്. കുറ്റപത്രത്തിലെ 229 സാക്ഷികളിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ്മോഹൻ മാത്രമാണു കൊലയ്ക്കു കാരണം വ്യക്തി വിരോധമാണെന്ന് മൊഴി നൽകിയത്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണു കാരണമെന്നു ബാക്കി 228 സാക്ഷികളും പറഞ്ഞെങ്കിലും പോലീസ് കാര്യമാക്കിയില്ല. ആരോപണ വിധേയരായ നേതാക്കളുടെ ഫോൺ കോളഅ‍ പരിശോധിക്കാൻ പോലും പോലീസ് തയ്യാറായില്ല.

ആയുധങ്ങളും ശരീരത്തിലെ മുറിവുകളും

ആയുധങ്ങളും ശരീരത്തിലെ മുറിവുകളും


ആയുധങ്ങൾ കൃത്യമായി ഫൊറൻസിക് സർജനെ കാണിക്കാതെ കോടതിയിൽ എത്തിച്ചതു പ്രതികളെ സഹായിക്കാനാണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. കൂടാതെ, പോലീസ് ആദ്യം കണ്ടെത്തിയ ആയുധങ്ങളും ശരീരത്തിലെ മുറിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നു ഫൊറൻസിക് വിദഗ്ധർ കണ്ടെത്തുകയും ചെയ്തിരുന്നു. കോടതിയിലെത്തിയ ശേഷമാണ് ആയുധങ്ങൾ പരിശോധിക്കാൻ ഫൊറൻസിക് സർജനെ അനുവദിക്കണമെന്നു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിഭാഗം വക്കീലിന്റെ എതിർപ്പിനെ തുടർന്ന് അനുമതി കിട്ടിയതുമില്ല.

കേസുമായി ബന്ധമില്ലാത്തവരും ജയിലിൽ

കേസുമായി ബന്ധമില്ലാത്തവരും ജയിലിൽ


നിയമപരമായ തെളിവുകളില്ലാതെ 2, 5, 8 പ്രതികളായ സജി സി. ജോർജ്, ജിജിൻ, സുഭീഷ് എന്നിവർ എങ്ങനെ പെരിയ ഇരട്ടകൊലക്കേസിൽ ഉൾപ്പെട്ടുവെന്ന് കോടതി ചോദിച്ചിരുന്നു. ഈ പ്രതികളുമായി ബന്ധപ്പെട്ടു റിക്കവറി നടത്തുകയോ അവരെ ബന്ധപ്പെടുത്താനുള്ള വസ്തുതകൾ ശേഖരിക്കുകയോ ചെയ്തിട്ടില്ല. അത് മാത്രമല്ല ജയിലിൽ കഴിയുന്ന പ്രതികൾ ഇതുവരെ ജാമ്യത്തിനും ശ്രമിച്ചിട്ടില്ല. ഒന്നു മുതൽ 7 വരെ പ്രതികൾ കീഴടങ്ങിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇത് അന്വേഷണത്തിൽ വിശ്വാസ്യതയില്ലാതാക്കുന്നവെന്നാണ് ആരോപണം.

കോടതിയുടെ രൂക്ഷ വിമർശനം

കോടതിയുടെ രൂക്ഷ വിമർശനം


പോലീസ് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. തുടർന്ന് കേസ് സിബിഐക്ക് വിട്ടു. പോലീസ് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. പോലീസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ഉത്തരവ്. പോലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ എണ്ണി പറഞ്ഞാണ് കോടതിയുടെ വിമർശനം. സിപിഎം പദ്ധതി തയ്യാറാക്കി കൊലപാതകങ്ങൾ നടത്തിയതാണെന്ന ഹർജിക്കാരുടെ ആരോപണങ്ങൾ ശരിയാകാൻ സാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെടുകയായിരുന്നു.

ക്രൂര കൊലപാതകം

ക്രൂര കൊലപാതകം

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കിൽ വീട്ടിലേക്കുപോകവേയാണ് ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. ശരത്തിന്റെ വീട്ടിലേക്കുള്ള വഴിയരികിൽനിന്നാണ് വെട്ടിയത്. ശരത്‌ ലാൽ സംഭവസ്ഥലത്തും കൃപേഷ് 150 മീറ്റർ മാറിയും മരിച്ചുവീണു. മൂന്നാംദിവസംതന്നെ സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരനെ അറസ്റ്റ് ചെയ്തു. പീതാംബരൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാർട്ടി ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠൻ എന്നിവർ ഉൾപ്പെെട 14 പ്രതികളാണഅ കേസിൽ ഉള്ളത്.

English summary
Periya double murder case: police investigation has been sabotaged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X