കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊലപാതകം; ഉന്നതനായ ഒരു സിപിഎം നേതാവിന്‍റെ അറസ്റ്റ് കൂടി ഉടന്‍ ഉണ്ടായേക്കും

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ശരത്, കൃപേഷ് എന്നിവരുടെ കൊലപാതകത്തില്‍ ഉന്നതനായ ഒരു സിപിഎം നേതാവ് കൂടി അറസ്റ്റിലായേക്കുമെന്ന് സൂചന. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനും കൊലയാളികള്‍ക്ക് ഒളിവില്‍ പോകാന്‍ ഇടം ഒരുക്കി കൊടുത്തതിനുമാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന മെയ് 24 ന് മുന്നോടിയായി ഈ നേതാവിന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ രണ്ട് സിപിഎം നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലക്യഷ്ണന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

<strong> എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം</strong> എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം

തെളിവ് നശിപ്പിക്കള്‍, പ്രതികളെ ഒഴിവില്‍ കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉള്‍പ്പടേയുള്ള നാല് സിപിഎം നേതാക്കളെ ക്രൈം ബ്രാഞ്ച് സംഘം മെയ് 6 ന് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും തെളിവുകള്‍ നശിപ്പിക്കാനും സഹായം ചെയ്തു കൊടുത്തു എന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.

 periya

കെ കുഞ്ഞിരാമന്‍ എംഎല്‍എയെ കൂടാതെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഇപ്പോള്‍ അറസ്റ്റിലായ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവരെയായിരുന്നു ക്രൈംബാഞ്ച് സഘം ചോദ്യം ചെയ്തത്.

<strong>ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി</strong>ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

വി പി പി. മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പായി കല്യോട്ട് ടൗണിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു ചോദ്യം ചെയ്തത്. കുഞ്ഞിരാമൻ എംഎൽഎയെ അദ്ദേഹത്തിൻറെ വീട്ടിൽ വെച്ചും മറ്റുള്ളവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചുമായിരുന്നു ചോദ്യം ചെയ്തത്.

English summary
periya incident; cpm leader may taken to custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X