കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി, അഭിഭാഷകന് കൊടുത്തപണം തിരിച്ചടക്കണം'

Google Oneindia Malayalam News

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനെ എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. പെരിയഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും പ്രേരണ നല്‍കിയവരും എല്ലാം പ്രതിപ്പട്ടികയില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും

കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും

കേസ് സിബിഐ ഏറ്റെടുത്തതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രേരണ നല്‍കിയവരെയും എല്ലാം പ്രതിപ്പട്ടികയില്‍ എത്തിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി

മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി

കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. കേസിലെ സിബഐ അന്വേഷണം ഏതുവിധേയനേയും എതിര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. ഇതിനായി കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിന് വേണ്ടി ചെലവിട്ടു.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
തിരിച്ചടക്കണം

തിരിച്ചടക്കണം

കേസ് സിബിഐക്ക് വിടുന്നതിനെതിരെ സര്‍ക്കാര്‍ ചെലുവിട്ട തുക ഖജനാവിലേക്ക് തിരിച്ചടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ജനങ്ങളുടെ നികുതിപ്പണമെടുത്താണ് സര്‍ക്കാര്‍ ഇതിന് വേണ്ടി ചെലവാക്കിയതെന്ന്് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കേസ് വിട്ടതില്‍ സന്തോഷം

കേസ് വിട്ടതില്‍ സന്തോഷം

ഹൈക്കോതിവിധിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരള ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

വൈകുന്ന സാഹചര്യം

വൈകുന്ന സാഹചര്യം

കേസില്‍ നേരത്തെ വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശര്ത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 20198 നവംബര്‍ 16നാണ് പെരിയ കൊലക്കേസ് സിബിഐക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത.്

ഹര്‍ജി നല്‍കി

ഹര്‍ജി നല്‍കി

എന്നാല്‍ കേസില്‍ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞിരുന്നില്ല. ഇത്രയും മാസമായിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ തിങ്കളാഴ്ച മറ്റൊരു ഹര്‍ജി നല്‍കി. ഇതിന് തൊട്ടുപിന്നാലെയാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചത്.

പെരിയ ഇരട്ടക്കൊലകേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി, തിരിച്ചടിപെരിയ ഇരട്ടക്കൊലകേസ് സിബിഐ അന്വേഷിക്കും; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി, തിരിച്ചടി

അദാനിയുടെ മരുമകളുടെ അച്ഛന്റെ കമ്പനിയുടെ നിയമോപദേശം, മറുപടിയുമായി തോമസ് ഐസക്അദാനിയുടെ മരുമകളുടെ അച്ഛന്റെ കമ്പനിയുടെ നിയമോപദേശം, മറുപടിയുമായി തോമസ് ഐസക്

'ഇത്രത്തോളം സുവർണാവസരമാകുമെന്ന് കരുതിയില്ല, പ്രതിപക്ഷമേ നന്ദി, വിനാശകാല വിപരീത ബുദ്ധി''ഇത്രത്തോളം സുവർണാവസരമാകുമെന്ന് കരുതിയില്ല, പ്രതിപക്ഷമേ നന്ദി, വിനാശകാല വിപരീത ബുദ്ധി'

English summary
Periya murder case; CM to repay money given to Delhi lawyer, Says Shafi Parambil MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X