• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അതും സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ, രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും അത് വേദനിപ്പിച്ചു'

Google Oneindia Malayalam News

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളുകയും കേസ് സിബിഐക്കു വിടാനുള്ള തടസങ്ങള്‍ നീങ്ങുകയും ചെയ്തതോടെ ഒന്നരവര്‍ഷത്തിനുശേഷം ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസ് സിബിഐക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസര്‍ക്കാര്‍ തന്നെ രംഗത്തുവന്നത് രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും വേദനിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തേച്ചുമാച്ചുകളയാന്‍

തേച്ചുമാച്ചുകളയാന്‍

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഈ കേസിലെ ഒന്നാം പ്രതിയും 14 പ്രതികളില്‍ ഭൂരിപക്ഷം പേരും സിപിഎമ്മുകാര്‍ ആയതിനാല്‍ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടക്കംമുതല്‍ പ്രകടമായിരുന്നു. പ്രതികളുടെ വാക്കുകള്‍ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത് എന്നുവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

86 ലക്ഷം രൂപ

86 ലക്ഷം രൂപ

കേസ് സിബിഐക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസര്‍ക്കാര്‍ തന്നെ രംഗത്തുവന്നത് രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും വേദനിപ്പിച്ചു. മോദി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന മനീന്ദര്‍ സിംഗ്, രഞ്ജിത് കുമാര്‍ എന്നിവരെ 86 ലക്ഷം രൂപ നല്കിയാണ് ഹൈക്കോടതിയില്‍ അണിനിരത്തിയത്.

കോടിതിയെ ബോധിപ്പിച്ചു

കോടിതിയെ ബോധിപ്പിച്ചു

രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം അവര്‍ക്ക് നീതി കിട്ടുന്നതു തടയാന്‍ ചെലവഴിച്ചത് ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഒന്‍പതുമാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു. വിധി വരാന്‍ വൈകുന്നതുകൊണ്ട് അന്വേഷണം തുടരാനാകില്ലെന്നു സിബിഐ കോടിതിയെ ബോധിപ്പിച്ചു.

cmsvideo
  Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
  മരവിപ്പിച്ചു നിര്‍ത്തിയത്

  മരവിപ്പിച്ചു നിര്‍ത്തിയത്

  രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും കൃപേഷന്റെ അച്ഛന്‍ കൃഷ്ണനും ശരത്ലാലിന്റെ അച്ഛന്‍ സത്യനാരായണനും സ്മൃതി മണ്ഡപത്തില്‍ നിരാഹാരം ആരംഭിക്കുകയും തുടര്‍ന്ന് ഇപ്പോള്‍ കോടതിവിധി വരുകയുമാണ് ചെയ്തത്. ഒന്‍പതുമാസമാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് മരവിപ്പിച്ചു നിര്‍ത്തിയത്.

  മറക്കാന്‍ കഴിയില്ല

  മറക്കാന്‍ കഴിയില്ല

  പെരിയ ഇരട്ടക്കൊലപാതകത്തിനുശേഷം ആ വീടുകള്‍ സന്ദര്‍ശിച്ചത് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. പാവപ്പെട്ട ആ കുടുംബങ്ങളില്‍ തളംകെട്ടിനിന്ന ദു:ഖം അവിടം സന്ദര്‍ശിച്ച ഓരോരുത്തരിലേക്കും അരിച്ചുകയറി. ആ ദുഖം പെരിയ കല്യോട്ട് ഗ്രാമം മാത്രമല്ല, കേരളീയ പൊതുസമൂഹവൂം കൂടിയാണ് ഏറ്റെടുത്തത്.

  സിപിഎമ്മാണ് പ്രതിസ്ഥാനത്ത്

  സിപിഎമ്മാണ് പ്രതിസ്ഥാനത്ത്

  ഇനി മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ഷുഹൈബിന്റെ കേസാണ് സിബിഐ അന്വേഷണത്തിനു കാത്തിരിക്കുന്നത്. അതും സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നാലു രാഷ്ട്രീയകൊലപാതക കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരങ്ങളിലുമായി സിബിഐ അന്വേഷിക്കുന്നത്. അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസല്‍ എന്നിവയാണവ. സിബിഐക്ക് രാജ്യത്ത് ഏറ്റവും ജോലിഭാരമുള്ള പ്രദേശമാണിവിടം. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്തന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

  റഷ്യയിൽ നിന്ന് മറ്റൊരു ശുഭവാർത്ത..! രണ്ടാമത്തെ കൊവിഡ് വാക്‌സിൻ; പ്രീക്ലിനിക്കല്‍ ടെസ്റ്റ് വിജയം..!റഷ്യയിൽ നിന്ന് മറ്റൊരു ശുഭവാർത്ത..! രണ്ടാമത്തെ കൊവിഡ് വാക്‌സിൻ; പ്രീക്ലിനിക്കല്‍ ടെസ്റ്റ് വിജയം..!

  2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; 2019ല്‍ ഒരു നോട്ട് പോലും അച്ചടിച്ചില്ല2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; 2019ല്‍ ഒരു നോട്ട് പോലും അച്ചടിച്ചില്ല

  സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കേന്ദ്രവും, താക്കീത് മതിസുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കേന്ദ്രവും, താക്കീത് മതി

  English summary
  Periya murder case; Former CM Oommen Chandy criticizes the government
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X