കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക, കൊലയാളികളും അവരെ സംരക്ഷിക്കുന്നവരും'

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയതിനെ എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍.

പെരിയയില്‍ സിപിഎം കൊലയാളികള്‍ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും നീതിയ്ക്കായുള്ള യാത്രയില്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച ആദ്യകടമ്പ ബഹു.ഹൈക്കോടതി എടുത്ത് വേസ്റ്റ് ബിന്നില്‍ തള്ളിയെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരപേക്ഷയെ ഉള്ളു. ഈ കൊലയാളികള്‍ക്ക് വേണ്ടി ജനങ്ങളുടെ പണമെടുത്ത് സുപ്രീം കോടതിയില്‍ കൂടി അപ്പീല്‍ നല്‍കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

'മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയമില്ല'

'മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയമില്ല'

ഈയിടെയായി നാം സ്ഥിരം കേള്‍ക്കുന്ന ചൊല്ലാണ്. എന്നാല്‍ മടിയില്‍ കനമുള്ളവര്‍ വഴിയില്‍ പിടിക്കപ്പെടുമോ എന്ന ഭയം മൂലം ഖജനാവിലെ പണമെടുത്ത് സിബിഐ അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് തള്ളിയിരിക്കുന്നു.

വേസ്റ്റ് ബിന്നില്‍ തള്ളി

വേസ്റ്റ് ബിന്നില്‍ തള്ളി

പെരിയയില്‍ സിപിഎം കൊലയാളികള്‍ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും നീതിയ്ക്കായുള്ള യാത്രയില്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച ആദ്യകടമ്പ ബഹു.ഹൈക്കോടതി എടുത്ത് വേസ്റ്റ് ബിന്നില്‍ തള്ളി.

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
 താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകന്നേ വരൂ' ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക, കൊലയാളികളും അവരെ സംരക്ഷിക്കുന്നവരും. ഒരപേക്ഷയെ ഉള്ളു. ഈ കൊലയാളികള്‍ക്ക് വേണ്ടി ജനങ്ങളുടെ പണമെടുത്ത് സുപ്രീം കോടതിയില്‍ കൂടി അപ്പീല്‍ നല്‍കരുത്.

 ഷാഫി പറമ്പില്‍

ഷാഫി പറമ്പില്‍

ഹൈക്കോടതിവിധി പുറത്തുവന്നതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ച് രംഗത്തെത്തി. കേസ് സിബിഐ ഏറ്റെടുത്തതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രേരണ നല്‍കിയവരെയും എല്ലാം പ്രതിപ്പട്ടികയില്‍ എത്തിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി.

കേസ് വിട്ടതില്‍ സന്തോഷം

കേസ് വിട്ടതില്‍ സന്തോഷം

ഹൈക്കോതിവിധിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരള ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

'കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി, അഭിഭാഷകന് കൊടുത്തപണം തിരിച്ചടക്കണം''കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി, അഭിഭാഷകന് കൊടുത്തപണം തിരിച്ചടക്കണം'

സിക്സറടിച്ചും ബൗണ്ടറി കടത്തിയും ക്യാപ്റ്റൻ പിണറായി, നിയമസഭയിലെ പ്രകടനത്തിന് കയ്യടിച്ച് ജലീൽസിക്സറടിച്ചും ബൗണ്ടറി കടത്തിയും ക്യാപ്റ്റൻ പിണറായി, നിയമസഭയിലെ പ്രകടനത്തിന് കയ്യടിച്ച് ജലീൽ

ഇത്തവണ ഓണം അരങ്ങുതകര്‍ക്കും... പ്രവാസ ലോകം ഒരുങ്ങി, സജീവമായി ഓണ വിപണി!!ഇത്തവണ ഓണം അരങ്ങുതകര്‍ക്കും... പ്രവാസ ലോകം ഒരുങ്ങി, സജീവമായി ഓണ വിപണി!!

English summary
Periya murder case; Shibu Baby John sharply criticizes the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X