• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയെ മലർത്തിയടിച്ച് വിടി ബൽറാം! പെരിയ ഇരട്ടക്കൊലയുടെ പേരിൽ മുഖ്യമന്ത്രിയോട് ഫേസ്ബുക്ക് യുദ്ധം

കോഴിക്കോട്: പെരിയ ഇരട്ടക്കൊലയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തൃത്താല എംഎൽഎ വിടി ബൽറാമിന്റെ ഫേസ്ബുക്ക് യുദ്ധം. കാസർകോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനെതിരെ എഴുത്തുകാർ പ്രതികരിക്കത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തൃശൂർ സാഹിത്യ അക്കാദമിയിൽ നടത്തിയ പ്രതിഷേധത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെ വിടി ബൽറാം കമന്റ് ചെയ്ത്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലൈക്കുകളാണ് ബൽറാമിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.

വാഴപ്പിണ്ടി പ്രതിഷേധം

വാഴപ്പിണ്ടി പ്രതിഷേധം

സിപിഎം പ്രതിസ്ഥാനത്തുളളതിനാൽ പെരിയ ഇരട്ടക്കൊലയിൽ സാംസ്ക്കാരിക നായകരും എഴുത്തുകാരും മൌനം പാലിക്കുന്നു എന്നാണ് കോൺഗ്രസ് ആരോപണം. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സാഹിത്യ അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. അക്കാദമി അധ്യക്ഷന്റെ കാറിൽ വാഴപ്പിണ്ടി വെയ്ക്കുകയും ചെയ്തു. ഇതിനെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

അത്യന്തം ഹീനമെന്ന് പിണറായി

അത്യന്തം ഹീനമെന്ന് പിണറായി

''കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല''

കമന്റുമായി വിടി ബൽറാം

കമന്റുമായി വിടി ബൽറാം

ഈ പോസ്റ്റിന് താഴെ വിടി ബൽറാം കമന്റുമായി എത്തി. '' >>കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. << ആണല്ലോ? അല്ലാതെ സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന അവർ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റർ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാർ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

എന്തിനാണ് ഉറഞ്ഞ് തുളളുന്നത്

എന്തിനാണ് ഉറഞ്ഞ് തുളളുന്നത്

ദലിത് വനിതയായ കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐക്കാർ ശവമഞ്ചം തീർത്തപ്പോൾ അത് മഹത്തായ ആർട്ട് ഇൻസ്റ്റലേഷനായി കൊണ്ടാടിയ പാർട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല.

കണ്ണുരുട്ടിയാൽ പേടിക്കില്ല

കണ്ണുരുട്ടിയാൽ പേടിക്കില്ല

അല്ലെങ്കിൽത്തന്നെ അവർക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്? സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു'' എന്നാണ് കമന്റ്.

പോസ്റ്റിന്റെ ഇരട്ടി ലൈക്ക്

പോസ്റ്റിന്റെ ഇരട്ടി ലൈക്ക്

മുപ്പത്തിയൊന്നായിരം ലൈക്കുകളാണ് ബൽറാമിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്നതാകട്ടെ പതിനഞ്ചായിരം ലൈക്കുകൾ മാത്രമാണ്. ബൽറാമിന്റെ കമന്റിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പോസ്റ്റിന് ലഭിക്കുന്ന ഭൂരിഭാഗ പ്രതികരണങ്ങളും കൊലപാതക രാഷ്ട്രീയത്തിന് എതിരായിട്ടുളളവയാണ്.

ക്രിപിഎം മൂടുതാങ്ങികൾ

ക്രിപിഎം മൂടുതാങ്ങികൾ

കമന്റ് കൂടാതെ ഇതേ വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട് വിടി ബൽറാം. പോസ്റ്റ് ഇങ്ങനെ: ഡിഫി ലുട്ടാപ്പികളുടേയും പൂക്കാശയുടേയും നേതൃത്വത്തിൽ തൃശൂർ സാഹിത്യ അക്കാദമിക്ക് മുമ്പിൽ "സാംസ്ക്കാരിക സംഗമം" നടത്തുമത്രേ! ഫാഷിസ്റ്റ് കാലത്ത് അപകട ഭീഷണി നേരിടുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കണ്ട, കൊലപാതക രാഷ്ട്രീയത്തിനെതിരായി നിങ്ങളുടെ ഉള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം എന്തേ നിങ്ങൾ ഉപയോഗിക്കാത്തത് എന്ന പൊതുജനങ്ങളുടെ ചോദ്യത്തിനെതിരെയാണ് #ക്രിപിഎം മൂടുതാങ്ങികൾ ഇങ്ങനെ സംഘടിക്കുന്നത്.

തലയിൽ പൂടയുണ്ടോ

തലയിൽ പൂടയുണ്ടോ

അങ്ങേയറ്റം സമാധാനപരമായി ഒരു യുവജനസംഘടന നടത്തിയ പ്രതീകാത്മക സമരത്തിനെതിരെയാണ് മാർക്സിസ്റ്റ് മഡേസ്നാനക്കാർ ഈ കോലാഹലമിറക്കുന്നത്. വാടിക്കൽ രാമകൃഷ്ണന്റെ കൊലയാളിയുടെ ഭരണകൂട പിന്തുണയും ഇവർക്കൊപ്പമുണ്ട്. ഏതായാലും നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ളതാർക്ക് എന്ന ചോദ്യമുയരുമ്പോഴേക്കും തലയിൽ പൂടയുണ്ടോ എന്ന് സ്വയം തപ്പിനോക്കുന്ന സാംസ്ക്കാരിക ക്രിമിനലുകൾ ഇതുപോലൊരു പരിപാടിയിൽ ഒത്തുചേരുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.

ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് വച്ചേക്ക്

ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് വച്ചേക്ക്

യഥാർത്ഥ സാംസ്ക്കാരിക കേരളം നാളെകളിൽ അവജ്ഞയോടെ അകറ്റിനിർത്തേണ്ട ഉണ്ണാക്കന്മാർ ആരൊക്കെയാണെന്ന് എല്ലാ മലയാളികൾക്കും ഒന്ന് മനസ്സിലാക്കി വക്കാമല്ലോ. പറ്റുമെങ്കിൽ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് വച്ചേക്ക്. ആവശ്യം വരും എന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റും വിടി ബൽറാമിന്റെ കമന്റും കാണാം

English summary
Periya Twin Murder: VT Balram slams CM Pinarayi Vijayan in facebook comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more