കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊല: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍, സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ദില്ലി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപതാക കേസിലെ അന്വേഷണം സിബി്‌ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാരിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നനല്‍കിയേക്കും.

periya

കഴിഞ്ഞ ദിവസമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട് നാല് പിഴവുകള്‍ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഇത് തിരുത്തി നല്‍കുന്നതോടെ ഹര്‍ജിക്ക് നമ്പര്‍ ലഭിക്കും. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെയുള്ള സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത് സീനിയര്‍ അഭിഭാഷകനും മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറാലുമായിരുന്ന മനീന്ദര്‍ സിംഗ് ആയിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

ഇതിനിടെ, കേസ് ഹൈക്കോടതി സി ബി ഐക്ക് വിട്ടിട്ടും പൊലീസ് സിബിഐയോട് സഹകരിക്കാത്ത സാഹചര്യമാണുള്ളത്. ഇതുവരെ കേസ് സംബന്ധിച്ച രേഖകളോ കേസ് ഡയറിയോ പൊലീസ് നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും സിബിഐ നാല് തവണ കത്ത് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് ശേഷമാണ് കേസ് സിബിഐക്ക് വിട്ടത്. പൊലീസ് അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്വുണ്ടോ എന്ന കാര്യം സിംഗിള്‍ ബെഞ്ച് ഉത്തരിവില്‍ പറഞ്ഞിരുന്നു.

 'കൊവിഡിനെതാരായ മോദി സർക്കാരിന്റെ 'ആസൂത്രിത പോരാട്ടം'; തിരിച്ചടികൾ എണ്ണി പറഞ്ഞ് രാഹുലിന്റെ പരിഹാസം 'കൊവിഡിനെതാരായ മോദി സർക്കാരിന്റെ 'ആസൂത്രിത പോരാട്ടം'; തിരിച്ചടികൾ എണ്ണി പറഞ്ഞ് രാഹുലിന്റെ പരിഹാസം

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നുകഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

പുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചുപുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചു

English summary
Periya Twin Murder; Kerala has filed an appeal in the SC against the HC ordering CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X