കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാന്‍ തീരുമാനം; അപാകതകള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തണം

Google Oneindia Malayalam News

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി പാറയില്‍ സാജന്‍റെ ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കണ്‍വെന്‍ഷന്‍ സെന്‍റരിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ പ്രവാര്‍ത്തനാനുമതി നല്‍കാമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്.

<strong> മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും</strong> മേധാവിത്വം ഇടതിന്, വോട്ട് ബിജെപിക്ക്: സര്‍വ്വീസ് വോട്ടുകളിലെ ബിജെപി മുന്നേറ്റം പരിശോധിക്കും

തദ്ദേശമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്താനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്. സെക്രട്ടറിയുടെ റിപ്പോർട്ട് തദ്ദേശമന്ത്രി എ സി മൊയ്ദ്ദീൻ ഇന്നലെ അംഗീകരിച്ചിരുന്നു. നിര്‍മ്മാണത്തില്‍ അപകാതകള്‍ നിലനില്‍ക്കുന്നതിനാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടിയും അറിയിച്ചിരുന്നു. കെട്ടിടത്തില്‍ നിര്‍മ്മാണത്തില്‍ അഞ്ചിലധികം അപാകതകളായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്.

anthur

കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമിത്തിലാണ് സാജന്‍ ആത്മഹത്യചെയ്തതെന്നായിരുന്നു ബന്ധുക്കള്‍ ഉള്‍പ്പടേയുള്ളവരുടെ ആരോപണം. ആദ്യഘട്ടം മുതല്‍ തന്ന ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാണമെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

<strong> വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം</strong> വയനാട് മറ്റൊരു അമേഠിയായി മാറുമോ? എംപി ഓഫീസ് പോലും തുറക്കാന്‍ കഴിയാതെ വയനാട്ടില്‍ ഗ്രൂപ്പ് തര്‍ക്കം

English summary
permission for sajan's partha convention centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X