തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്കാന് സമയംവൈകി
തൃശൂര്‍: പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ സമയം വൈകിയത് ആശങ്ക പടര്‍ത്തി. എന്നാല്‍ ഇന്നലെ ഉച്ചയോടെ അനുമതി നല്കി ജില്ലാഭരണകൂടം തടിയൂരി. നിബന്ധനകള്‍ പാലിച്ചശേഷവും അനുമതി വൈകിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെടിക്കെട്ട്. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് കലക്ടര്‍ വ്യക്തമാക്കി.
തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുമ്പോള്‍ പൊട്ടിക്കാറുള്ള ആചാരവെടിക്കു അനുമതി നിഷേധിച്ച നടപടിയും പ്രതിഷേധമുയര്‍ത്തി. പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കു പൊട്ടിക്കുന്ന ചെറിയ ഗുണ്ടു മാത്രമാണ് ഇതെന്നു പറഞ്ഞിട്ടും അനുമതി നല്‍കാനാകില്ലെന്ന നിലപാടില്‍ കലക്ടര്‍ ഉറച്ചുനിന്നു. ഇതിനും പ്രത്യേക അനുമതി വേണമെന്ന വിചിത്രനിലപാടായിരുന്നു കലക്ടറുടേതെന്ന് ദേവസ്വങ്ങള്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഇലഞ്ഞിത്തറ മേളവും കുടമാറ്റവും കാണാനെത്തിയിരുന്നു.

അതേസമയം സാമ്പിള്വെടിക്കെട്ടിനിടെ കോറ പൊട്ടി ആറുപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പാറേമേക്കാവ് ദേവസ്വം സെക്രട്ടറിയില്‍നിന്നു കലക്ടര്‍ വിശദീകരണം തേടി. സെക്രട്ടറി ജി. രാജേഷിന്റെ വസതിയില്‍ ഇന്നലെ രാവിലെയെത്തി നോട്ടീസ് നല്‍കുകയായിരുന്നു. എത്രയുംവേഗം ഹാജരാകണമെന്ന നോട്ടീസ് നല്‍കിയത് ഉദ്യോഗസ്ഥ അഹംഭാവത്തിന്റെ സാക്ഷ്യമാണെന്ന് പൂരം സംഘാടകര്‍ വിമര്‍ശിച്ചു.
നേരത്തെ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) പരിശോധനയില്‍ ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയില്ല. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിലും കുഴിമിന്നല്‍ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും മാത്രമേ നിര്‍മിക്കാവൂ എന്നും നിര്‍ദേശിച്ചു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications