കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം വെടിക്കെട്ടിന്‌ അനുമതി നല്‍കാന്‍ സമയംവൈകി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പൂരം വെടിക്കെട്ടിന്‌ അനുമതി ലഭിക്കാന്‍ സമയം വൈകിയത്‌ ആശങ്ക പടര്‍ത്തി. എന്നാല്‍ ഇന്നലെ ഉച്ചയോടെ അനുമതി നല്‍കി ജില്ലാഭരണകൂടം തടിയൂരി. നിബന്ധനകള്‍ പാലിച്ചശേഷവും അനുമതി വൈകിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ വെടിക്കെട്ട്‌. പതിവുപോലെ വെടിക്കെട്ട്‌ നടത്താമെന്ന്‌ കലക്‌ടര്‍ വ്യക്‌തമാക്കി.

തിരുവമ്പാടി ഭഗവതി നായ്‌ക്കനാല്‍ പന്തലില്‍ എത്തുമ്പോള്‍ പൊട്ടിക്കാറുള്ള ആചാരവെടിക്കു അനുമതി നിഷേധിച്ച നടപടിയും പ്രതിഷേധമുയര്‍ത്തി. പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കു പൊട്ടിക്കുന്ന ചെറിയ ഗുണ്ടു മാത്രമാണ്‌ ഇതെന്നു പറഞ്ഞിട്ടും അനുമതി നല്‍കാനാകില്ലെന്ന നിലപാടില്‍ കലക്‌ടര്‍ ഉറച്ചുനിന്നു. ഇതിനും പ്രത്യേക അനുമതി വേണമെന്ന വിചിത്രനിലപാടായിരുന്നു കലക്‌ടറുടേതെന്ന്‌ ദേവസ്വങ്ങള്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും കാണാനെത്തിയിരുന്നു.

thrissur

അതേസമയം സാമ്പിള്‍വെടിക്കെട്ടിനിടെ കോറ പൊട്ടി ആറുപേര്‍ക്ക്‌ പരുക്കേറ്റ സംഭവത്തില്‍ പാറേമേക്കാവ്‌ ദേവസ്വം സെക്രട്ടറിയില്‍നിന്നു കലക്‌ടര്‍ വിശദീകരണം തേടി. സെക്രട്ടറി ജി. രാജേഷിന്റെ വസതിയില്‍ ഇന്നലെ രാവിലെയെത്തി നോട്ടീസ്‌ നല്‍കുകയായിരുന്നു. എത്രയുംവേഗം ഹാജരാകണമെന്ന നോട്ടീസ്‌ നല്‍കിയത്‌ ഉദ്യോഗസ്‌ഥ അഹംഭാവത്തിന്റെ സാക്ഷ്യമാണെന്ന്‌ പൂരം സംഘാടകര്‍ വിമര്‍ശിച്ചു.

നേരത്തെ പെട്രോളിയം ആന്‍ഡ്‌ എക്‌സ്‌പ്ലോസീവ്‌ സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) പരിശോധനയില്‍ ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട്‌ സാമഗ്രികളില്‍ നിരോധിത വസ്‌തുക്കള്‍ കണ്ടെത്തിയില്ല. ഗുണ്ട്‌ 6.8 ഇഞ്ച്‌ വ്യാസത്തിലും കുഴിമിന്നല്‍ നാല്‌ ഇഞ്ച്‌ വ്യാസത്തിലും അമിട്ട്‌ ആറ്‌ ഇഞ്ച്‌ വ്യാസത്തിലും മാത്രമേ നിര്‍മിക്കാവൂ എന്നും നിര്‍ദേശിച്ചു.

English summary
Permission for Trissur pooram fireworks came so late
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X