വാഹനാപകടം: മന്ത്രിമാരുടെ പിഎമാര്‍ മരിച്ചു
കൊല്ലം: ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ സംസ്ഥാനമന്ത്രിമാരുടെ പിഎമാരും ദമ്പതിമാരും ആയ രണ്ട് പേര് മരിച്ചു. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സിആര്‍ രവീന്ദ്രന് നായര്‍, ഭാര്യയും മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പേഴ്സണല്‍ അസിസ്റ്റുമായ വിജയമ്മ എന്നിവരാണ് മരിച്ചത്.
കൊല്ലം നീണ്ടകരയില്‍ മാര്‍ച്ച23 ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. നീണ്ടകര പാലത്തിന് അടുത്തുവച്ചായിരുന്നു സംഭവം.

മരിച്ച രവീന്ദ്രന് നായരും രാധമ്മയും തിരുവനന്തപുരം തിരുമല സ്വദേശികളാണ്. മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന വികെ കൃഷ്ണകുമാര്‍, ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ വിജയന്, ട്രാവലറില്‍ ഉണ്ടായിരുന്ന യാത്രക്കാരന് ബിനു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
രവീന്ദ്രന് നായരും ഭാര്യ വിജയമ്മയും വിവാഹം ക്ഷണിച്ചതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലര്‍ ആണ് കാറില്‍ ഇടിച്ചത്. പോലീസും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications