'മഞ്ജു വാര്യരെ വളര്‍ത്തിയത് താന്‍! തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ മഞ്ജുവിനോടുള്ള ശത്രുത...'
കൊച്ചി: മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെ ആണ് തീയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ട തരത്തിലുള്ള ഒന്നും സിനിമയില്‍ ഇല്ലെന്നാണ് പലരും ആക്ഷേപം ഉന്നയിക്കുന്നത്. ശ്രീകുമാര്‍ മേനോനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി. എന്തായാലും സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അതിനിടെയാണ് വിവാദങ്ങളില്‍ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം വരുന്നത്. തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം മഞ്ജു വാര്യരോട് ചിലര്‍ക്കുള്ള ശത്രുതയാണ് എന്നാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. മാതൃഭൂമിയോടാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം പറഞ്ഞത്.
ഇതുവരെ കേരളത്തിലെ ഒരു സിനിമ സംവിധായകനും നേരിടാത്തത്ര വലിയ ആക്രമണം ആണ് ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ നേരിടുന്നത്. ഒടിയന്‍ സിനിമയ്‌ക്കെതിരേയും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ്.

മഞ്ജുവാര്യരെ ഉയര്‍ത്തിക്കൊണ്ടുവന്നത്
മഞ്ജു വാര്യരെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് താന്‍ ആണെന്നാണ് ഭംഗ്യന്തരേണ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നത്. മഞ്ജുവിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതോടെ ആണ് തനിക്ക് ശത്രുക്കള്‍ ഉണ്ടായത് എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്.

ക്ലൈമാക്‌സിലെത്തി... മഞ്ജു പ്രതികരിക്കണം
തനിക്കെതിരെ ശത്രുക്കള്‍ ഉണ്ടായി എന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് അതിന്റെ ക്ലൈമാക്‌സ് ആണ്. ഇപ്പോഴത്തെ വിവാദങ്ങളോട് മഞ്ജു തന്നെ മറുപടി പറയണം എന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെടുന്നുണ്ട്.

ആക്രമണത്തിന് കാരണം മഞ്ജു കൂടി!
എന്തുകൊണ്ട് മഞ്ജു വാര്യര്‍ മറുപടി പറയണം എന്ന ചോദ്യവും ഇതോടൊപ്പം ഉയരും. അതിനും ശ്രീകുമാര്‍ മേനോന് വിശദീകരണം ഉണ്ട്. ഇത്തരത്തില്‍ ഉള്ള വ്യക്തിപരമായ ആക്രമണത്തിന് കാരണക്കാരി മഞ്ജു വാര്യര്‍ കൂടി ആണെന്നാണ് ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നത്.

മഞ്ജു വളര്‍ന്നത് തന്നിലൂടെ
മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ അവര്‍ക്കൊപ്പം നിന്ന ആളാണ് താന്‍ എന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മഞ്ജുവിന്റെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും കൂടെ നിന്ന ആളാണ് താന്‍ എന്നാണ് ശ്രീകുമാര്‍ മേനോന്‍ മാതൃഭൂമിയോട് പറഞ്ഞത്. തന്നിലൂടെ, അല്ലെങ്കില്‍ തന്റെ കമ്പനിയിലൂടെ ആണ് ഇന്നത്തെ ബ്രാന്‍ഡഡ് മഞ്ജുവാര്യര്‍ ഉണ്ടായത്. മഞ്ജുവിനെ താന്‍ സഹായിക്കാന്‍ തുടങ്ങിയ കാലം മുതലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആരംഭിച്ചത് എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്.

രണ്ടാം വരവിന് അവസരമൊരുക്കിയതിന്റെ ഫലം
തനിക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രധാന കാരണമായി ശ്രീകുമാര്‍ മേനോന്‍ കണക്കാക്കുന്നത് മഞ്ജുവിന്റെ രണ്ടാം വരവ് തന്നെയാണ്. മഞ്ജുവിന്റെ രണ്ടാം വരവിന് അവസരം ഒരുക്കിയതാണ് തനിക്കെതിരെ സംഘടിത ആക്രമണത്തിന് കാരണം എന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.












Click it and Unblock the Notifications