ജീവിതം കർഷകർക്കും തൊഴിലാളികൾക്കും ഉഴിഞ്ഞുവെച്ച ഉന്നത വ്യക്തിത്വം; അനുശോചിച്ച് ഇപി ജയരാജൻ
തിരുവനന്തപുരം; കെആര്‍ ഗൗരിയമ്മയുടെ മരണത്തില്‍ അനുശോചിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഇപി ജയരാജൻ.ഒരു ജീവിതം മുഴുവന്‍ തൊഴിലാളി - കര്‍ഷക സമൂഹത്തിനായി ഉഴിഞ്ഞുവെച്ച ഉന്നതവ്യക്തിത്വമായിരുന്നു ഗൗരിയമ്മയെന്ന് ജയരാജൻ പറഞ്ഞു.സ്ത്രീകൾ സാമൂഹികമായി ഏറെ പിന്നോക്കമായിരുന്ന കാലഘട്ടത്തിൽ പൊതുരംഗത്ത് സജീവമാകാൻ തയ്യാറായ ധീരവനിതയാണ്. എക്കാലവും കേരളത്തിന്റെ വിപ്ലവ തേജസ്സായി നിലകൊള്ളുന്ന ശ്രഷ്ഠ വ്യക്തിത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ഇപി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം-

'ഒരു ജീവിതം മുഴുവൻ തൊഴിലാളി - കർഷക സമൂഹത്തിനായി ഉഴിഞ്ഞുവെച്ച ഉന്നതവ്യക്തിത്വമായിരുന്നു കെ ആർ ഗൗരിയമ്മ. ചെറിയ പ്രായത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായ ഗൗരിയമ്മ അർപ്പിതമനോഭാവത്തോടെ ജനങ്ങൾക്കും നാടിനും വേണ്ടി പ്രവർത്തിച്ചു.
സ്ത്രീകൾ സാമൂഹികമായി ഏറെ പിന്നോക്കമായിരുന്ന കാലഘട്ടത്തിൽ പൊതുരംഗത്ത് സജീവമാകാൻ തയ്യാറായ ധീരവനിതയാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളും പൊലീസ് ഭീകരതയും നേരിട്ടാണ് അവർ മുന്നോട്ടു വന്നത്. ഏതു ഘട്ടത്തിലും സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിച്ചു. എക്കാലവും കേരളത്തിന്റെ വിപ്ലവ തേജസ്സായി നിലകൊള്ളുന്ന ശ്രഷ്ഠ വ്യക്തിത്വത്തിന് ആദരാഞ്ജലികൾ', ഇപി കുറിച്ചു.
ഇന്ന് രാവിലെയാണ് ഗൗരിയമ്മ(101) അന്തരിച്ചത്. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.












Click it and Unblock the Notifications