വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം; പെരുമ്പളം പാലം ഉദ്ഘാടനത്തിലേക്ക്..!
വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപും കേരളത്തിലെ ദ്വീപ് പഞ്ചായത്തുമായ പെരുമ്പളത്തെ ബന്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ നിര്‍മാണ ചെലവില്‍ ആണ് പാലം നിര്‍മിച്ചിരിക്കുന്നത്. പെരുമ്പളം ദ്വീപിനെ അരൂക്കുറ്റി പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതിനായാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
പാലത്തിന് ഇനി അവസാന ഘട്ട പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം മുഖ്യമന്ത്രി പിണറായി വിജയന് പാലം ഉദ്ഘാടനം ചെയ്യും. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന് മധ്യ ഭാഗത്ത് മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ 12 മീറ്റര്‍ വീതിയുണ്ടാകും.

ദേശീയ ജലപാത കടന്ന് പോകുന്ന ഭാഗം കൂടിയാണിത്. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും വലിയ പാലം എന്നതിനൊപ്പം നിരവധി സവിശേഷതകള്‍ കൂടി പെരുമ്പളം പാലത്തിനുണ്ട്. പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചെന്നെത്തുന്നത് താഴ്ന്ന, ചതുപ്പ് പ്രദേശമാണ്. അതിനാല്‍ 8000 ത്തോളം തെങ്ങിന് കുറ്റികള്‍ താഴ്ത്തിയും ഗ്രാവല്‍ നിറച്ചുമാണ് ഇവിടെ ഭൂമി ഉയര്‍ത്തിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ തെങ്ങിന് കുറ്റികള്‍ എത്തിച്ചായിരുന്നു നിര്‍മാണം. അപ്രോച്ച് റോഡിന് ഭാവിയില്‍ കേടുപാട് വരാതിരിക്കാനും വശങ്ങള് സംരക്ഷിക്കാനും ജിയോ ഗ്രിഡ്, ജിയോ ടെക്സ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ കൂടി പെരുമ്പളം പാലത്തിന് മിഴിവേറ്റുന്നു. ഇരുവശങ്ങളിലും 300 മീറ്റര്‍ നീളത്തിലും 9.5 മീറ്റര്‍ വീതിയിലുമാണ് അപ്രോച്ച് റോഡ് ഒരുക്കിയിരിക്കുന്നത്.
കോടതി കയറിയ പാലം
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാട്ടുകാര്‍ പാലത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നുണ്ട്. 2016-2017 വര്‍ഷം ഒന്നം എല്‍ ഡി എഫ് സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ കിഫ്ബിയില്‍ 100 കോടി രൂപയാണ് വകയിരുത്തിയ പെരുമ്പളം പാലത്തിന് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു നിര്‍മാണം. അതിനിടെ റ്റൊരു നിര്‍മ്മാണ കമ്പനിയായ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയ നിയമയുദ്ധം പാലം വൈകാന്‍ കാരണമായി.
ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി പാലത്തിന്റെ നിര്‍മ്മാണ കരാര്‍ നല്കിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും സര്‍ക്കാരിനുമെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഒടുവില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കും സര്‍ക്കാരിനും അനുകൂലമായി വിധി പ്രസ്താവിച്ചതോടെ 2021 അവസാനമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
പെരുമ്പളം ദ്വീപ്
കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രാമമാണ് പെരുമ്പളം. നിലവില്‍, പെരുമ്പളം നിവാസികള്‍ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളുമായി ( അരൂക്കുറ്റി, പാണാവള്ളി ) ബന്ധിപ്പിക്കുന്നതിന് ബോട്ടുകളെയും ജങ്കാര്‍ സര്‍വീസുകളെയും ആണ് ആശ്രയിക്കുന്നത്. പാലം തുറന്നുകൊടുക്കുന്നതോടെ ദ്വീപ് നിവാസികളുടെ ഏറെ നാളത്തെ ദുരിതത്തിനാണ് അറുതിയാകുന്നത്. പെരുമ്പളം ദ്വീപ് പഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്.
12000 ത്തോളമാണ് ഇവിടത്തെ ജനസംഖ്യ. ആലപ്പുഴ ജില്ലയില്‍ ആണ് ഉള്‍പ്പെടുന്നതെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള പ്രദേശമാണിത്. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമൊക്കെയാണ് ഇവിടത്തെ ജനങ്ങള്‍. തേങ്ങയും കുടംപുളിയും വെറ്റിലയുമാണ് പെരുമ്പളത്തിന്റെ തനത് കാര്‍ഷികവിളകള്‍
പെരുമ്പളം ദ്വീപിലെ പ്രധാന ഗതാഗതം ജലമാര്‍ഗമാണ്. ദ്വീപിന് ചുറ്റും 13 ജെട്ടികളാണ്ുള്ളത്. ജലഗതാഗതവകുപ്പിന്റെ ബോട്ടുകളും സ്വകാര്യബോട്ടുകളും സര്‍വീസ് നടത്തുന്നു. മറുകരയിലേക്ക് വാഹനം എത്തിക്കാന്‍ ജങ്കാര്‍ സര്‍വീസാണ് മാര്‍ഗം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications