• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാട്ടുകാരെ ആപ്പിള്‍ കടിപ്പിച്ച ജിഷ കേസ്; ആത്മഹത്യയുടെ കാരണം, ദുരൂഹത നീങ്ങാതെ അജ്ഞാതന്‍!!

  • By Ashif

കൊച്ചി: കേരളക്കര ഞെട്ടലോടെ കേട്ട ഒരു കൊലപാതക വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ ജിഷയുടേത്. അന്വേഷണ സംഘത്തിന്റെ രീതികള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ്. നാട്ടുകാരെ മാങ്ങയും ആപ്പിളും കടിപ്പിച്ച കേസ്. ദിവസങ്ങളോളം സംശയത്തിലുള്ള ചെരുപ്പ് പരസ്യമായി തൂക്കിയിട്ട കേസ്. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് ജിഷാ കേസില്‍. അന്വേഷണ സംഘത്തിന് തുടക്കത്തില്‍ സംഭവിച്ച പാളിച്ചകള്‍ നിരവധിയായിരുന്നു. ഒരു തരത്തില്‍ പാളിച്ചയായിരുന്നില്ല ഇത്. അന്വേഷണത്തിന്റെ വ്യത്യസ്ത വഴികളാണെന്ന് പറയാം.

ഒന്നര വര്‍ഷത്തിന് ശേഷം കേസില്‍ വിധി വന്നിരിക്കുന്നു. പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചു. ഏക പ്രതി മാത്രമുള്ള കേസില്‍ കോടതി വിധിക്കുന്ന ശിക്ഷ എന്താകുമെന്ന് ബുധനാഴ്ച അറിയാം. ഈ സാഹചര്യത്തില്‍ കേസന്വേഷണത്തിനിടെ ഉയര്‍ന്നു കേട്ട ചില ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ബാക്കിയാകുന്നു. ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണിവിടെ...

തിടുക്കത്തില്‍ സംസ്‌കാരം

തിടുക്കത്തില്‍ സംസ്‌കാരം

ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ഉടനെ സംസ്‌കാരം നടത്തിയത് കേസിന്റെ തുടര്‍ അന്വേഷണത്തിനിടെ നിരവധി ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം നടന്ന സംഭവത്തില്‍ തിടുക്കത്തില്‍ സംസ്‌കരിച്ചത് എന്തിനാണെന്നായിരുന്നു ചോദ്യം. പോലീസിന്റെ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തിയിരുന്നത്.

തുടക്കത്തില്‍ അലംഭാവം?

തുടക്കത്തില്‍ അലംഭാവം?

കൊലപാതകം നടന്ന ഉടനെ പ്രതികളെ പിടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നില്ല എന്നായിരുന്നു മറ്റൊരു ആരോപണം. ജിഷ താമസിച്ച വീടിന്റെ ചുറ്റുവട്ടത്തുള്ളവരാരെങ്കിലും അപ്രത്യക്ഷമായിട്ടുണ്ടോ എന്ന് തുടക്കത്തില്‍ തന്നെ പരിശോധിച്ചാല്‍ പ്രതിയെ പിടിക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമായിരുന്നില്ല. അങ്ങനെ പിടിക്കപ്പെട്ടിരുന്നെങ്കില്‍ കേസ് വിവാദമാകില്ലായിരുന്നു.

വിടവുള്ള പല്ല്

വിടവുള്ള പല്ല്

ജിഷയുടെ ശരീരത്തില്‍ കടി ഏറ്റ പാടുണ്ടായിരുന്നു. വിടവുള്ള പല്ലുകളുള്ള വ്യക്തിയാണ് കടിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് വിടവുള്ള പല്ലുള്ളവരെ തേടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പുരുഷന്‍മാരില്‍ അത്തരം പല്ലുള്ളവരെ തേടിയിറങ്ങുകയായിരുന്നു പോലീസ്.

മാങ്ങയും ആപ്പിളും കടിപ്പിച്ചു

മാങ്ങയും ആപ്പിളും കടിപ്പിച്ചു

പ്രദേശത്തെ പുരുഷന്‍മാരെ കൊണ്ട് മാങ്ങയും ആപ്പിളും കടിപ്പിച്ചു നോക്കിയതും വിവാദമായിരുന്നു. പല്ല് സംബന്ധിച്ച തെളിവുകള്‍ തേടുകയായിരുന്നു പോലീസ്. കൂടാതെ പ്രദേശവാസികളുടെ മൊത്തം വിരലടയാളം എടുത്തതും വിവാദമായി. ഒരു നാടിനെ മൊത്തം സംശയത്തിലാക്കിയ നടപടികളും പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, എങ്ങനെയെങ്കിലും പ്രതിയെ പിടിക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്.

ഓട്ടോ ഡ്രൈവര്‍ സാബു

ഓട്ടോ ഡ്രൈവര്‍ സാബു

കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ദിവസങ്ങളോളം ചോദ്യം ചെയ്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കസ്റ്റഡിയിലെടുക്കല്‍. ജിഷയുടെ അയല്‍വാസിയായ സാബു എന്നയാളെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

 കുടുക്കിയ മൊഴി

കുടുക്കിയ മൊഴി

ജിഷയെ സാബു പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്നായിരുന്നു അമ്മ പോലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പല്ലിനും വിടവുണ്ടായിരുന്നുവത്രെ. ഇതോടെയാണ് സാബുവിന്റെ നേര്‍ക്ക് പോലീസ് സംശയത്തോടെ നോക്കിയത്.

 ക്രൂര മര്‍ദനത്തിന് ഇരയായി

ക്രൂര മര്‍ദനത്തിന് ഇരയായി

പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സാബു നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇയാളെ വിട്ടയക്കുകയും ചെയ്തു. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സാബു വെളിപ്പെടുത്തിയിരുന്നു. അഞ്ജാത കേന്ദ്രത്തില്‍ വച്ചായിരുന്നുവത്രെ പോലീസ് മര്‍ദ്ദിച്ചത്.

 ആത്മഹത്യ ചെയ്ത നിലയില്‍

ആത്മഹത്യ ചെയ്ത നിലയില്‍

അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സാബുവിനെ വിട്ടയച്ചത്. എന്നാല്‍ സാബുവിനെ മാസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ കാരണം ദുരൂഹമായി തുടരുന്നു.

 അഞ്ജാത വിരലടയാളം

അഞ്ജാത വിരലടയാളം

ജിഷയുടെ വീട്ടില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വേളയില്‍ ലഭിച്ച ഒരു വിരലടയാളം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇതാരുടേതാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ലഭിച്ചിട്ടില്ല. പിന്നീട് അമീറുല്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന നിഗമനത്തില്‍ പോലീസ് എത്തുകയാണുണ്ടായത്.

 ഒന്നര വര്‍ഷം മുമ്പ് നടന്നത്

ഒന്നര വര്‍ഷം മുമ്പ് നടന്നത്

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. കേസില്‍ 36 രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും വിസ്തരിച്ചു.

 ബലാല്‍സംഗ ശേഷം

ബലാല്‍സംഗ ശേഷം

ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ആദ്യ അന്വേഷണ സംഘത്തെ മാറ്റിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തമിഴ്‌നാടില്‍ നിന്നാണ് പിടികൂടിയത്.

വധശിക്ഷ വേണം

വധശിക്ഷ വേണം

പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് രാജേശ്വരി പറഞ്ഞു. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും ചെയ്ത കുറ്റത്തിന് പകരമാകില്ല. വിധി എല്ലാവര്‍ക്കം പാഠമാകണം. നാളുകള്‍ എണ്ണി ഞാന്‍ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. മകളെ കൊലപ്പെടുത്തിയ വ്യക്തിക്ക് കോടതി ശിക്ഷ വിധിക്കുന്ന ദിവസത്തിന് വേണ്ടി. ഇന്ന് എല്ലാത്തിനും അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു.

തകര്‍ന്ന സ്വപ്‌നങ്ങള്‍

തകര്‍ന്ന സ്വപ്‌നങ്ങള്‍

പ്രതി തകര്‍ത്തത് തന്റെ സ്വപ്നങ്ങളാണ്. ഭിക്ഷ യാചിച്ചുവരെ മകളെ പഠിപ്പിച്ചത് വക്കീലാക്കാന്‍ വേണ്ടിയാണ്. കോടതിയില്‍ വിചാരണയ്ക്ക് പോകുമ്പോള്‍ മനം നീറുകയായിരുന്നു. മകള്‍ വക്കീലാകുന്ന സ്വപ്നം ഇപ്പോഴും മനസില്‍ വരുന്നു. മകളുണ്ടെങ്കില്‍ അവളും ഇക്കൂട്ടത്തില്‍ വരാന്തയില്‍ ഉണ്ടാകുമായിരുന്നല്ലോ എന്ന ചിന്തയാണ്. മകള്‍ നഷ്ടമായ അമ്മയുടെ മനസിലെ നെരിപ്പോടടങ്ങില്ല. മരിക്കുവോളം ആ നീറ്റലുണ്ടാകും. ഒരമ്മയ്ക്കും ഈ ഗതി വരരുത്. അതാണെന്റെ പ്രാര്‍ഥനയെന്നും രാജേശശ്വരി പറഞ്ഞു.

English summary
Peumbavoor Jisha Murder case: Allegations against the Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X