കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ അമ്മയ്ക്ക് പറയാനുള്ളത്; നെരിപ്പോടടങ്ങില്ല, ഒരു പാഠമാകണം...

  • By Ashif
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിധി കേള്‍ക്കുന്നതിന് അമ്മ രാജേശ്വരിയും കോടതിയിലെത്തിയിരുന്നു. പ്രതി ചെയ്ത കുറ്റത്തിന് മരണശിക്ഷയില്‍ കുറഞ്ഞതൊന്നും പകരമാകില്ലെന്നും കോടതി വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു. വിധി അല്‍പ്പസമയത്തിനകം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രഖ്യാപിക്കും. പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂരും കോടതിയിലെത്തി.

21

പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് രാജേശ്വരി പറഞ്ഞു. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും ചെയ്ത കുറ്റത്തിന് പകരമാകില്ല. വിധി എല്ലാവര്‍ക്കം പാഠമാകണം. നാളുകള്‍ എണ്ണി ഞാന്‍ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. മകളെ കൊലപ്പെടുത്തിയ വ്യക്തിക്ക് കോടതി ശിക്ഷ വിധിക്കുന്ന ദിവസത്തിന് വേണ്ടി. ഇന്ന് എല്ലാത്തിനും അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു.

പ്രതി തകര്‍ത്തത് തന്റെ സ്വപ്‌നങ്ങളാണ്. ഭിക്ഷ യാചിച്ചുവരെ മകളെ പഠിപ്പിച്ചത് വക്കീലാക്കാന്‍ വേണ്ടിയാണ്. കോടതിയില്‍ വിചാരണയ്ക്ക് പോകുമ്പോള്‍ മനം നീറുകയായിരുന്നു. മകള്‍ വക്കീലാകുന്ന സ്വപ്‌നം ഇപ്പോഴും മനസില്‍ വരുന്നു. മകളുണ്ടെങ്കില്‍ അവളും ഇക്കൂട്ടത്തില്‍ വരാന്തയില്‍ ഉണ്ടാകുമായിരുന്നല്ലോ എന്ന ചിന്തയാണ്. മകള്‍ നഷ്ടമായ അമ്മയുടെ മനസിലെ നെരിപ്പോടടങ്ങില്ല. മരിക്കുവോളം ആ നീറ്റലുണ്ടാകും. ഒരമ്മയ്ക്കും ഈ ഗതി വരരുത്. അതാണെന്റെ പ്രാര്‍ഥനയെന്നും രാജേശശ്വരി പറഞ്ഞു.

2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. കേസില്‍ 36 രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും വിസ്തരിച്ചു.

ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ മാറ്റിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. സംഭവം ഏറെ വിവാദമായിരുന്നു. അതിക്രൂരമായ കൊലപാതകമായിരുന്നു. ആന്തരിക അവയവങ്ങള്‍ വരെ കൊലയാളിയുടെ മര്‍ദ്ദനത്തില്‍ പുറത്തുവന്നിരുന്നു. ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തമിഴ്നാടില്‍ നിന്നാണ് പിടികൂടിയത്.

English summary
Peumbavoor Jisha Murder case: Mother Rajeshwari reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X