ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം
തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം. കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്റ്റന്റായിട്ടാണ് നിയമനം ലഭിച്ചിരിക്കുന്നത്. നിയമനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ജിഷയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ജിഷയുടെ അമ്മയ്ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നു.

അധികാരത്തിലെത്തിയാല്‍ ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്നും നിര്‍മ്മാണത്തിലിരിക്കുന്ന ജിഷയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും എല്‍ഡിഎഫും ഉറപ്പു നല്‍കിയിരുന്നു.












Click it and Unblock the Notifications