കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗിയിലും നിറപ്പറയിലും മാത്രമല്ല ഉണക്ക മുന്തിരിയിലും മാരക വിഷം

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: മാഗിക്കും നിറപ്പറയ്ക്കും പിന്നാലെ ഉണക്ക മുന്തിരി കഴിക്കുന്നതിലും നിരോധനം വരുമോ..? അമിതമായാല്‍ അമൃതും വിഷം എന്നല്ലേ.. ഉണക്ക മുന്തിരിയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനി ഏതൊക്കെ ഭക്ഷ്യവസ്തുക്കള്‍ ധൈര്യപൂര്‍വ്വം ഉപയോഗിക്കാം എന്നാണ് അറിയേണ്ടത്. ഇങ്ങനെ പോയാല്‍ ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായി മാറും.

സംസ്ഥാനത്തെ വിവിധ കടകളില്‍ നിന്നായി ശേഖരിച്ച ഉണക്ക മുന്തിരിയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ക്ലോര്‍പൈറിഫോസ് എന്ന മാരക കീടനാശിനി അളവിലും കൂടുതലായി ചേര്‍ക്കുന്നുണ്ടെന്നാണ് പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലാണ് പരിശോധന നടത്തിയത്.

raisins

ഈ വിഷ പദാര്‍ത്ഥം ശരീരത്തില്‍ എത്തുന്നതുവഴി ക്യാന്‍സറിനും നാഡീരോഗങ്ങള്‍ക്കും കാരണമാകും എന്നാണ് പറയുന്നത്. കൂടാതെ ഗര്‍ഭിണികള്‍ ഇതു കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വളര്‍ച്ചയെ പോലും കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ക്ലോര്‍പൈറിഫോസ് ഉപയോഗിക്കുന്നത് നിരോധിച്ചതാണ്.

ചെറിയ അളവില്‍ പോലും ഇവ ശരീരത്തില്‍ എത്തുന്നത് ഗുരുതര പ്രശ്‌നമാണ്. ഉണക്കമുന്തിരിയിലും മറ്റു ഉണക്ക പഴങ്ങളിലും എത്ര അളവ് കീടനാശിനി ഉപയോഗിക്കാം എന്നു ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നതും ഗുരുതര വീഴ്ചയാണ്.

English summary
Pesticide residues in dried grape is dangerous in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X