മണി ആശുപത്രിയിലായ വിവരം ഡ്രൈവറില്‍ നിന്നും മറച്ചു വച്ചു; സംശയം ശക്തം, മരണത്തിന്റെ ചുരുളഴിയുന്നു?
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വഴിത്തിരിവിലേക്ക്. മണിയുടെ മരണം കുടുംബത്തിനുള്ള സംശയം ന്യായമെന്ന് മണിയുടെ ഡ്രൈവര് പീറ്റര്‍ പറഞ്ഞു. മരണവുമായി ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പീറ്റര്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്ക് മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും കുടുംബവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സഹായിയായ മുരുകനെതിരെ കേസുകളും ഉണ്ടായിരുന്നു.
താന്‍ ഔട്ട് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് അവിടെ എത്തുകയായിരുന്നു. ഇതേ സമയം സാബുവിനെ പോകാണമെന്ന് പറഞ്ഞ് തിരക്ക് കൂട്ടിയിരുന്നതിനാല്‍ തന്നെ ഡ്രൈവറായി ഏര്‍പ്പാടു ചെയ്യുകയായിരുന്നു.

സംഭവത്തെ കുറിച്ച്
താന്‍ മദ്യപിക്കാത്തതുകൊണ്ടും കൂടുതല്‍ സമയം അവിടെ ഇല്ലാതിരുന്നതുകൊണ്ടും അന്നത്തെ സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മണിയുടെ ഡ്രൈവര് പീറ്റര്‍ പറയുന്നു. തന്നെ വിളിക്കുമ്പോ്ള്‍ മാത്രമാണ് പോകാറുള്ളത്.

മറച്ചു വച്ചു
മണിയെ ആശുപത്രിയില്‍ കൊണ്ടുപോയത് മറച്ചു വച്ചതാണെന്ന് അറിയില്ല. 11 മണിവരെ താന്‍ അവിടെ ഉണ്ടായിരുന്നുെന്ന് പീറ്റര്‍ പറയുന്നു. പിന്നീട് ഷൂട്ടിംഗിന്റെ ഭാഗമായിട്ട് പുറത്തേക്ക് പോകുകയായിരുന്നു.

ആശുപത്രിയില്‍ പോയത്
ചില ദിവസങ്ങളില്‍ മണി ആശുപത്രിയില്‍ പോയി ചികിത്സ തേടാറുണ്ട്. എന്നാല്‍ സംഭവ ദിവസം താന്‍ പാഡിയില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

പരിചയമുള്ളവര്‍
ഔട്ട് ഹൗസില്‍ തനിക്ക് പരിചയമുണ്ടായിരുന്നത് ജാഫര്‍ ഇടുക്കിയെ മാത്രമാണെന്ന് പീറ്റര്‍. സാബുവിന പോകാന്‍ വേണ്ടി മണിയും ജാഫറും തന്നെ പരിചയപ്പെടുത്തുകയായിരുന്നു.

പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല
എറാണാകുളത്തു നിന്നും സാബുവിനോടപ്പം സാബുവിനോടപ്പം പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താന്‍ തിരികെ പോരുകയായിരുന്നു.

കരള്‍ രോഗമുണ്ടായിരുന്നതായി അറിയില്ല
മഞ്ഞപ്പിത്തം ഉള്ളതായിട്ട് അറിയാം,എന്നാല്‍ ഗുരുതരമായ രോഗമുണ്ടെന്നും അതിന് മരുന്ന് കഴിക്കുന്ന കാര്യമൊന്നും അറിയില്ലെന്നും ഡ്രൈവര്‍ പറഞ്ഞു.

ശത്രുക്കള്‍ കുറവ്
മണിക്ക് ശത്രുക്കള്‍ കുറവാണെന്നും കൂടുതലും സുഹൃത്തുക്കള്‍ മാത്രമേയുള്ളു. പാഡിയില്‍ ഒട്ടേറെ പേര്‍ വരാറുണ്ട്.
വീഡിയോ
പീറ്റര്‍ വെളിപ്പെടുത്തുന്ന ചില കാര്യങ്ങള്‍












Click it and Unblock the Notifications