മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; ബിജെപി നേതാവിനെതിരെ പരാതി, കേസെടുത്തു!
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുകയും പിന്നാലെ മാപ്പ് പറഞ്ഞ് വരുന്നത് ഇത് ഇപ്പോൾ സാധാരണ സംഭവമാണ്. ബിജെപി പ്രവർത്തകരാണ് പലപ്പോഴും ഇത്തരത്തിലുള്ള പരാമർസങ്ങളുമായി രംഗത്തെത്തുന്നത്. അതുപോലൊരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്ത്.
മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. പള്ളുരുത്തി സ്വദേശി നിബു രാജാണ് മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക് വഴിയാണ് നിബുരാജ് മുഖ്യമന്ത്രക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്.

മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം ഉപയോഗിച്ച് ജാതി പറഞ്ഞുകൊണ്ടായിരുന്നു സംഘപരിവാർ പ്രവർത്തകനായ നിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ എതിർത്ത പെൺകുട്ടികൾ അടക്കമുള്ളവർക്കെതിരെയും ഇയാൾ മോശമായി പ്രതികരിച്ചെന്നും പരാതിയിൽ പറയുന്നു.












Click it and Unblock the Notifications