കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിന് വേണ്ടി സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം; ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം...

മുന്‍ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലുള്ള പകപോക്കലാണിതെന്നും ജേക്കബ് തോമസ് യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന

  • By Desk
Google Oneindia Malayalam News

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാര്‍ പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്.

ജേക്കബ് തോമസിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സിബിഐ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

jacob-thomas

എന്നാല്‍ ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തെയും ജേക്കബ് തോമസിനെ പിന്തുണച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. മുന്‍ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലുള്ള പകപോക്കലാണിതെന്നും ജേക്കബ് തോമസ് യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയോടെയാണ് അവധിയെടുത്തിരുന്നത്. ആ കാലയളവില്‍ ശമ്പളവും വാങ്ങിയിട്ടില്ല. സ്വകാര്യ സ്ഥാനപത്തില്‍ നിന്ന് കൈപ്പറ്റിയ ശമ്പളം ജേക്കബ് തോമസ് തിരിച്ചടച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ പരിശോധിച്ച് തീര്‍പ്പാക്കിയതാണ്.

ഇനിയും ആ പരാതി അന്വേഷിക്കുന്നതില്‍ യുക്തിയില്ലെന്നും നിലവിലെ പരാതി ദുരൂഹവും സംശയാസ്പദവുമാണെന്ന് സര്‍ക്കാര്‍ എതിര്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. കേസ് അടുത്തമാസം 14ന് പരിഗണിക്കും.

English summary
petition against Vigilance director Jacob Thomas State government file affidavit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X